"മൊറട്ടോറിയം കാലാവധി ദീർഘിപ്പിക്കാൻ സർക്കാർ തയ്യാറാകണം" : കെ കെ എബ്രഹാം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

മോറോട്ടോറിയം കാലാവധി അവസാനിച്ചതോടെ ബാങ്കുകൾ ഇടപാടുകാർക്ക് ജപ്തി നോട്ടീസ് അയക്കുകയാണ്. വയനാട് ജില്ലയിൽ തന്നെ രണ്ടായിരത്തിലേറെ ആളുകൾക്ക്ഇതിനോടകം ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോവി ഡ്- 19 മഹാമാരി . കാലാവസ്ഥാവ്യതിയാനം, ഉല്പാദന കുറവ്, ഉത്പന്നങ്ങളുടെ വിലയിടിവ് എന്നിവ കൊണ്ട് ദുരിതമനുഭവിക്കുന്ന കർഷകരുടെയും, ചെറുകിട കച്ചവടക്കാരുടെയും, വിദ്യാഭ്യാസ വായ്പയെടുത്തുവരുടെയും, സ്വാശ്രയ സംഘങ്ങളുടെയും മേൽ ഇടിത്തീ ആയി മാറിയിരിക്കുകയാണ് ജപ്തിനടപടികൾ.

Advertisment

കടക്കെണി കൊണ്ട് ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന മനുഷ്യരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. കേരളത്തിൽ വ്യാപകമായി നടക്കുന്ന ജപ്തിനടപടികൾ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നതു് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഏബ്രഹാം മുന്നറിയിപ്പ് നൽകി. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്ന ജപ്തി നടപടികളിൽ നിന്ന് പിന്മാറാൻ സർക്കാരും, ബാങ്കുകളും തയ്യാറാകണം. കർഷകരുടെയും ചെറുകിട വിദ്യാഭ്യാസ വായ്പ എടുത്തവരെയും സർക്കാർ സഹായിക്കാൻ തയ്യാറാകണം.

Advertisment