ബിജു പാലു പടവൻ കേരള കോൺഗ്രസ്‌ പാലാ മണ്ഡലം പ്രസിഡണ്ട്‌

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

കേരള കോൺഗ്രസ്‌ പ്രധിനിധി സമ്മേളനം ബിജു പാലു പടവനെ വീണ്ടും ഏകകണ്ഠേന മണ്ഡലം പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. പാലാ ആർ വി പാർക്കിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം പാർട്ടി ചെയർമാൻ  ജോസ് കെ മാണി, എംപി ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ ലോപ്പസ് മാത്യു, കേരള അഗ്രോ ഫ്രൂട്ട് കോർപ്പറേഷൻ ചെയർമാൻ അഡ്വക്കേറ്റ് ജോസ് ടോം,  ബേബി ഉഴുത്തുവാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  നിർമ്മലാ ജിമ്മി, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ടീച്ചർ,  ഫിലിപ്പ് കുഴികുളം, മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറക്കര, ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ, നിയോജകമണ്ഡലം സെക്രട്ടറി  ബൈജൂ കൊല്ലംപറമ്പിൽ, മുൻസിപ്പൽ കൗൺസിലർമാർ,എന്നിവർ പങ്കെടുത്തു.

Advertisment
Advertisment