/sathyam/media/post_attachments/lEtXtmG5xouav9jqxVa5.jpeg)
പുത്തൻകുരിശ്: പുത്തൻകുരിശിനടുത്ത് കറുകപ്പിള്ളിക്കാരായ അനൂപ് ബാലകൃഷന്റെയും ആനന്ദ് ബാലകൃഷ്ണന്റെയും സാങ്കേതിക പരിജ്ഞാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും മെഷീന്‍ ലേണിംഗിലും ആയിരുന്നു. അവർ ഒരു സ്റ്റാർട്ടപ്പ് സംരഭത്തിലേക്കിറങ്ങിത്തിരിച്ചപ്പോൾ കൂടെക്കൂട്ടിയത് കുറച്ചു മിടുക്കന്മാരായ ടെക്കി സുഹൃത്തുക്കളെ. റീട്ടെയിൽ വിപണിയിലെ കടുത്ത മത്സരത്തിൽ, കൃത്യമായ സ്ഥാനനിർണ്ണയം, ഉപഭോക്താക്കളുടെ കൃത്യമായ സ്ഥാനം, ഉപഭോക്താക്കളുടെ ആവശ്യങ്ങളിൽ കൃത്യമായ ശ്രദ്ധ എന്നിവയുണ്ടെങ്കിലെ വിപണിയിലെ ചില്ലറവിൽപ്പനയിലുള്ള ഭീ മന്മാരുമായുള്ള മത്സരം വിജയിക്കുകയുള്ളൂ എന്ന തിരിച്ചറിവിൽ അവർ തുടങ്ങി വച്ച സംരംഭത്തിലേയ്ക്കായിരുന്നു ടാറ്റ ഗ്രൂപ്പ് നോട്ടമിട്ടത്.
കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍ക്യുബേറ്ററായ ടെക് കമ്പനി അഗ്രിമ ഇന്‍ഫോടെകിനെ ഏറ്റെടുത്തത് ടാറ്റാഗ്രൂപ്പിന്റെ ബിഗ്ബാസ്‌കറ്റ്. എത്ര തുകയ്ക്കാണ് ഈ യുവമലയാളി സംരംഭകരുമായി ടാറ്റ കച്ചവടം ഉറപ്പിച്ചത് എന്ന വിവരം ഇനിയും പുറത്തു വന്നിട്ടില്ല. അഗ്രിമയുടെ സ്ഥാപകരായ അനൂപ് ബാലകൃഷ്ണന്‍, ആനന്ദ്, അരുണ്‍ രവി,നിഖില്‍ ധര്‍മന്‍ എന്നിവരാണ് സൈറ്റ് ടെക്‌നോളജി വികസിപ്പി ച്ചെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. ഇന്ത്യയുടെ തനതായ പച്ചക്കറി-ഫലവര്‍ഗങ്ങള്‍ ബാര്‍കോഡില്ലാതെ തന്നെ ചിത്രത്തിലൂടെ തിരിച്ചറിയാന്‍ സാധിമെന്നതായിരുന്നു ഇവർ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെ ഗുണം.
ഇതുവഴി സെല്‍ഫ് ചെക്ക്ഔട്ട് കൗണ്ടറുകളുള്ള റീട്ടെയില്‍ ഷോപ്പുകള്‍ക്ക് സുഗമമമായി പ്രവര്‍ത്തിക്കാനാകും. രാജ്യത്തെ ഓഫ്‌ലൈന്‍ ഷോപ്പിങ് രീതിയെ പുനര്‍നിര്‍വചിക്കാന്‍ ബിഗ്ബാസ്‌കറ്റുമായുള്ള സഹകരണം വഴി സാധിക്കുമെന്ന് അഗ്രിമ ഇന്‍ഫോടെക് സഹസ്ഥാപകനും സി.ഇ.ഓയുമായ അനൂപ് ബാലകൃഷ്ണന്‍ പറഞ്ഞു. കറുകപ്പിള്ളിക്കാരുടെ സാങ്കേതിക വൈദഗ്ദ്യമായിരിക്കും ഇനി ടാറ്റായുടെ ബിഗ്ബാസ്‌കറ്റ് പരമാവധി ഉപയോഗിക്കുക എന്നുറപ്പായി. ബിഗ് ബാസ്‌ക്കറ്റിന്റെ നിലവിലുള്ള നിരവധി സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ സമ്പന്നമാക്കാനും മെച്ചപ്പെടുത്താനും പുതിയ ഏറ്റെടുക്കലിലൂടെ കമ്പനിക്ക് സാധിക്കുമെന്ന് സി.ഇ.ഓ. ഹരി മേനോന്‍ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us