/sathyam/media/post_attachments/nE4GN5uHdyMK8s2I5Cza.jpeg)
കാളിയാർ: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വള്ളികൾ ഇഴചേർത്തപ്പോൾ ഉപയോഗപ്രദമായ അഞ്ച് കുട്ടകൾ ഒരു ചട്ടക്കൂടിൽ രൂപം പ്രാപിച്ചു, എഴുപത്തെട്ടു വയസ്സുള്ള കാളിയാർ മുള്ളംകുത്തി അമ്പഴശ്ശേരിയിൽ മറിയാമ്മ ചേട്ടത്തിയുടെ കരവിരുതിൽ. ഈറ്റയുടെ കീറിയെടുത്ത അളികൾ കൊണ്ട് നെയ്‌തെടുക്കുന്ന അതേ കരവിരുത് മാതൃകയാക്കിയാണ് മറിയാമ്മ ചേട്ടത്തി പ്ലാസ്റ്റിക്കിൽ കുട്ട നെയ്തെടുത്തത്.
പരസ്പരബന്ധിതമായ അഞ്ചു കള്ളികളുള്ളതിനാലാണ് അഞ്ചു കുട്ട എന്ന് ഇതിന് പേരുണ്ടായത്. പണ്ട് ഈറ്റയിൽ തീർത്ത അഞ്ചുകുട്ടകൾ കേരളത്തിന്റെ കാർഷിക സംസ്കാരത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു വീടുകളിൽ. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഈ കാലത്ത് അടുക്കളയിൽ പെട്ടെന്നാവശ്യം വരുന്ന പലതരം ധാന്യങ്ങൾ ഒരേസമയം സൂക്ഷിച്ചുവയ്ക്കാൻ ഇതുകൊണ്ട് സാധിയ്ക്കും.