കമ്മിറ്റഡ് സോഷ്യൽ വർക്കർ നിയമനം രാഷ്ട്രീയ ലക്ഷ്യം വച്ച് കെ. കെ. എബ്രഹാം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

വർഷങ്ങളായി ആദിവാസി സമൂഹത്തിന്റെ സഹായത്തിനായി രാപ്പകൽ കഷ്ടപ്പെട്ട് ജോലി ചെയ്തു വന്നിരുന്ന കമ്മിറ്റഡ് സോഷ്യൽ വർക്കേഴ്സിനെ പിരിച്ച് വിട്ട് പുതിയ ആളുകളെ നിയമിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ പുറത്ത് നിർത്തി സി.പി. എം പ്രവർത്തകരെ പൊതു വിഭാഗത്തിൽ നിന്ന് പിന്നാമ്പുറത്തു കൂടെ ജോലിയിൽ കയറ്റാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.

Advertisment

ഉയർന്ന യോഗ്യതാ മാനദണ്ഡങ്ങൾ വച്ചതും, ചോദ്യക്കടലാസ് തയ്യാറാക്കിയതും പാവപ്പെട്ട ആദിവാസി സമൂഹത്തെ തഴയുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ്. കാലങ്ങളായി അദ്ധ്വാനിച്ച വരെ ചവുട്ടി പുറത്താക്കി സ്വന്തക്കാരെ കയറ്റാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം.

Advertisment