കലുങ്ക് പണി ; പൈനാവ് - അശോക റോഡിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

പൈനാവ് - താന്നിക്കണ്ടം - അശോക റോഡിൽ കലുങ്ക് പണി നടക്കുന്നതിനാൽ നാളെ മുതൽ മാർച്ച്‌ 5 വരെ പൈനാവിൽനിന്നും അശോക കവല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പേപ്പാറയിൽ പി.ആർ ഗ്യാസ് ഏജൻസിയുടെ അടുത്തുള്ള റോഡിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് മണിയാറൻകുടി വഴി അശോക കവലയിലേക്ക് പോകണം.

അശോകകവലയിൽനിന്നും വരുന്ന വാഹനങ്ങൾ മണിയാറൻകുടി വാഴത്തോപ്പ് സർവീസ് സഹകരണബാങ്ക് ജംഗ്ഷൻ വഴി പൈനാവിലേക്കും പോകേണ്ടതാണെന്ന്
മുവാറ്റുപുഴ പിഡബ്ലിയുഡി കെഎസ്ടിപി ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

Advertisment