സൂര്യാഘാതം: തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

വേനല്‍ക്കാലമായതോടെ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം ഫെബ്രുവരി മാസം 18 മുതല്‍ ഏപ്രില്‍ മാസം 30 വരെ പുന:ക്രമീകരിച്ചു ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചക്ക് 12.00 മണി മുതല്‍ 3.00 മണി വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തി.

ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12.00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുളള ഷിഫ്റ്റ് വൈകുന്നേരം 3.00 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്. തൊഴിലുടമകള്‍ തൊഴിലാളികളുടെ ജോലി സമയം ഈ രീതിയില്‍ ക്രമീകരിച്ച് നല്‍കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ ലേബര്‍ ആഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 മണി വരെ വെയിലത്ത് പണിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കാവുന്നതാണ്.
ഫോണ്‍: 04862222363, 8547655396

Advertisment