/sathyam/media/post_attachments/amYUmEWg5Auu6tW3NjfW.jpg)
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനായി ഓംബുഡ്‌സ്മാന്‍ ഫെബ്രുവരി 24 ന് സിറ്റിംഗ് നടത്തും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വ്യാഴാഴ്ച 2 മണിയ്ക്കാണ് സിറ്റിംഗ് നടക്കുന്നത്. തൊഴിലാളികള്‍ക്കും പൊതുജന ങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും അന്നേ ദിവസം നേരിട്ടോ, ഫെബ്രു. 24ന് ഉച്ചയ്ക്ക് 1 മണിയ്ക്ക്മായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എഴുതിയോ സമര്‍പ്പിക്കാവുന്നതാണെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.