/sathyam/media/post_attachments/WtyUww6WNAL2zIh20Vmb.gif)
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായിട്ടുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിങ് മാര്‍ച്ച് 3 നു രാവിലെ 11.00 മുതല്‍ ഇടുക്കി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തും. കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ച് 50 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അതില്‍ പറയുന്ന കാര്യങ്ങള്‍ സംബന്ധിച്ച് തെളിവുകള്‍ ഹാജരാക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുന്നത്. അന്നേ ദിവസം ഹാജരാകുവാന്‍ ഉദ്ദേശിക്കുന്നവര്‍ 0484-2993148 എന്ന ഫോണ്‍ നമ്പറില്‍ കമ്മീഷന്‍ ഓഫീസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.