കട്ടപ്പന നഗരസഭ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

കട്ടപ്പന നഗരസഭ 2021-22 സാമ്പത്തിക വര്‍ഷത്തെ എസ്.സി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ജോബി നിര്‍വഹിച്ചു. ഗ്രാമസഭകളില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അര്‍ഹതപ്പെട്ട നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് നഗരസഭയുടെ പ്രത്യേക ഫണ്ടില്‍ നിന്ന് 4 ലക്ഷം രൂപ മുടക്കിയാണ് പഠനോപകരണങ്ങള്‍ വാങ്ങി വിതരണം നടത്തുന്നത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തിയ ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു, സാലി കുര്യാക്കോസ്, ലീലാമ്മ ബേബി, മായാ ബിജു, പ്ലാന്‍ ക്ലര്‍ക്ക് ബിനു കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment