കുന്നത്തുനാട് തഹസിൽദാർ വിനോദ്‌രാജിന് സംസ്ഥാന റവന്യൂ പുരസ്‌കാരം

author-image
ജൂലി
Updated On
New Update

publive-image

പെരുമ്പാവൂർ: തിരുവനന്തപുരത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച റവന്യൂ പുരസ്കാരങ്ങളിലൊന്ന് പെരുമ്പാവൂരിലേക്കെത്തി. മികച്ച സേവനത്തിനുള്ള പുരസ്കാരത്തിനായി കുന്നത്തുനാട് തഹസിൽദാർ വിനോദ്‌രാജിനെ തിരഞ്ഞെടുത്തു. കോവിഡ് കാലത്ത് മാതൃകപരമായ പ്രവർത്തനങ്ങൾ ആണ് തഹസിൽദാർ വിനോദ് രാജിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് താലൂക്കിൽ നടന്നത്.

Advertisment

61 ദിവസത്തോളം സമൂഹ അടുക്കളകൾ വഴി ആളുകൾക്ക് ഭക്ഷണം എത്തിച്ചു നൽകുകയും അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകുകയും ചെയ്തു. ദിനം പ്രതി രണ്ടായിരത്തോളം പേർക്കാണ് സമൂഹ അടുക്കളകളിൽ നിന്ന് ഭക്ഷണം എത്തിച്ചു നൽകിയത്. 2019 ജൂലൈ മുതൽ കുന്നത്തുനാട് താലൂക്കിൽ സേവനമനുഷ്ഠിച്ചു വരികയാണ് വിനോദ് രാജ്. നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് പാലക്കാടും ഇദ്ദേഹം പ്രവർത്തിച്ചു.

Advertisment