New Update
/sathyam/media/post_attachments/qWfzzLYuPcwz1g0OFf22.jpeg)
മലയാറ്റൂർ: കുട്ടികളിലെ ശാരീരികവും ബൗദ്ധികവും വൈകാരികവും സാമൂഹികവും ആത്മീയവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള ആഗോളപ്രസ്ഥാനമായി രൂപംകൊണ്ട സ്കൗട്ട്, ഗൈഡ് സ്ഥാപകനും ഇംഗ്‌ളീഷുകാരനായ ലോർഡ് റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പൗവ്വലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മലയാറ്റൂർ നീലീശ്വരം എസ്.എൻ.ഡി.പി. ഹയർ സെക്കന്ററി സ്‌കൂളിൽ സ്കൗട്ടുകൾക്കും ഗൈഡുകൾക്കുമായി സംഘടിപ്പിച്ച സൈക്കിൾ ഹൈക്ക് ആവേശമായി.
Advertisment
മലയാറ്റൂരിലും പരിസരങ്ങളിലും സംഘം സന്ദർശനം നടത്തി. സർവ്വമത പ്രാർത്ഥനയും , ശുചീകരണപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. സ്കൂൾ പ്രിൻസിപ്പാളും സ്കൗട്ട് മാസ്റ്ററുമായ ആർ. ഗോപി , ഗൈഡ് ക്യാപ്റ്റൻ ലെനീജ എം.ആർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us