മോടിപിടിപ്പിച്ചു ജയിൽ മ്യൂസിയം; സ്വാതന്ത്ര്യസമരചരിത്രത്തിനു പുതിയ തിളക്കം

author-image
ജൂലി
Updated On
New Update

publive-image

ഫോർട്ട് കൊച്ചി: സഞ്ചാരപ്രിയർക്ക് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള യാത്രകള്‍ എന്നും ചരിത്രത്തിലേക്കുള്ള യാത്ര കൂടിയാണ്. സന്ദർശകർക്ക് കൗതുകമായുണ്ടാക്കുന്ന ഒട്ടനവധി കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലമാണ് ഫോർട്ട്കൊച്ചി. കൊളോണിയൽ ആധിപത്യത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന കേരളചരിത്രത്തിലെ തിരുശേഷിപ്പുകളെ ഇടയ്ക്കിടെ മോടിപിടിപ്പിച്ച് സംരക്ഷിക്കുന്ന ഇടം കൂടിയാണ് ഫോർട്ട് കൊച്ചി നഗരം. നീണ്ട 444 വർഷത്തെ​ വൈദേശിക അധിനിവേശത്തിന് വിധേയമായചരിത്രമാണ് കൊച്ചിയുടേത്. നിരവധി യുദ്ധങ്ങൾക്കു സാക്ഷിയായ കായലോര നഗരം. സ്വാതന്ത്ര്യ സമര ചരിതത്തിലും കൊച്ചി ഇടംപിടിച്ചു.

Advertisment

publive-image

മൂന്നു തവണ മഹാത്മാഗാന്ധി എത്തി കൊച്ചിയിൽ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു മ്യൂസിയമുണ്ട് ഫോർട്ട് കൊച്ചിയിൽ. അതൊരു പഴയ ജയിലാണ്. സ്വാതന്ത്ര്യ സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ പണികഴിപ്പിച്ച 'ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ' എന്ന് പേരിട്ടിരിക്കുന്ന ജയിൽ. മുഹമ്മദ് അബ്ദുൾ റഹ്‌മാൻ, അക്കമ്മ ചെറിയാൻ, കെ.ജെ. ഹെർഷൽ, എ.കെ. ഗോപാലൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖർ ശിക്ഷ അനുഭവിച്ച ജയിൽ.

publive-image

ഈ അപൂർവ്വ സ്മാരകം, സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയി ഐ.എ.എസ്. ചെയർമാനായ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഈയിടെ അറ്റകുറ്റപ്പണികൾ ചെയ്തു മോടിപിടിപ്പിക്കുകയുണ്ടായി. കൊച്ചിയുടെ മഹത്തായ ചരിത്രം അടുത്തറിയാനാഗ്രഹിക്കുന്നവർ ഉറപ്പായും സന്ദർശിക്കേണ്ട ഇടമാണ് ഈ ജയിൽ മ്യൂസിയം.

publive-image

Advertisment