/sathyam/media/post_attachments/d7BDJWSY7J2I3Qp2QMv8.jpg)
കെസിവൈഎം കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ദൈവദാസൻ ബിഷപ്പ് ജെറോം അനുസ്മരണ ബൈക്ക് റാലി യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജെറോം പിതാവിന്റെ ജന്മദേശമായ കോയിവിള നിന്നും കബറിടമായ തങ്കശ്ശേരി കത്തീഡ്രൽ ദേവാലയത്തിലേയ്ക്കാണ് ബൈക്ക് റാലി സംഘടിപ്പിക്കപ്പെട്ടത്. ഞായറാഴ്ച രാവിലെ കോയിവിള ദേവാലയത്തിൽ നിന്നും ബിഷപ് എമിരുത്തൂസ് റവ: ഡോ: സ്റ്റാൻലി റോമൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹന റാലി വിവിധ ഇടവകകൾ നൽകിയ സ്വീകരണങ്ങൾ ഏറ്റു വാങ്ങി കൊണ്ട് വൈകുന്നേരം 5 മണിയ്ക്ക് ജെറോം പിതാവിന്റെ കബറിടമായ തങ്കശ്ശേരി കത്തീഡ്രൽ ദേവാലത്തിൽ സമാപിച്ചു. തുടർന്ന് കത്തീഡ്രൽ ദേവാലയത്തിൽ അനുസ്മരണ ദിവ്യബലി അർപ്പിക്കപ്പെട്ടു.
വിവിധ ഫെറോനകളുടെ നേതൃത്വത്തിൽ യുവജനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നിന്നും റാലിയുടെ ഭാഗമായി. കെസിവൈഎം കൊല്ലം രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ നയിച്ച അനുസ്മരണ ബൈക്ക് റാലിയ്ക്കു രൂപതാ ഡയറക്ടർ ഫാ :ബിന്നി മാനുവൽ, രൂപതാ വൈസ് പ്രസിഡന്റ്മാരായ മരിയ, മാനുവൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡെലിൻ ഡേവിഡ്, മുൻ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു, നിഥിൻ എഡ്വേർഡ്, അനിമേറ്റർ സിസ്റ്റർ മേരി രജനി,അമൽ , വിജിത , അലക്സ് ആന്റണി, ബ്രൂട്ടസ് , പ്രിൻസ് മറ്റ് രൂപതാ സമിതി അംഗങ്ങൾ, ഫെറോന ഭാരവഹികൾ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us