ഇടുക്കി ജില്ലാ മിഷൻ കോ ഓർഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി ഇടുക്കി ജില്ലാ മിഷൻ കോ ഓർഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 23 വയസിനും 60 വയസിനും ഇടയിലുള്ളവർക്കു അപേക്ഷിക്കാം. പ്രതിമാസം അൻപതിനായിരം രൂപയാണ് ശമ്പളം . സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻസ് സ്റ്റഡീസ്, ജെണ്ടർ സ്റ്റഡീസ്, എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

Advertisment

ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ടു സർക്കാർ /അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ , മിഷനുകളിലോ,പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. ഫോട്ടോ പതിച്ച ബയോഡേറ്റ ,തിരിച്ചറിയൽ രേഖ ,ബന്ധപ്പെട്ട യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവർത്തി പരിചയം തെളിയിക്കുന്നതിനുള്ള സാക്ഷ്യ പത്രത്തിന്റെ പകർപ്പ് എന്നിവ സഹിതം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഇടുക്കി, എക്സൈസ് ഡിവിഷൻ ഓഫീസ്,വെയർ ഹൌ സ് റോഡ് ,തൊടുപുഴ എന്ന വിലാസത്തിൽ മാർച്ച് പത്തിനകം അപേക്ഷ നൽകണം.

Advertisment