ഇന്‍ഫോപാര്‍ക്കില്‍ ഇന്നവേഷന്‍ സെന്റര്‍ ആരംഭിച്ച് ചെക്ക്ഔട്ട് പോയിന്റ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി:  ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സാങ്കേതിക-സാമ്പത്തിക സേവനങ്ങളൊരുക്കുന്നതില്‍ മുന്‍നിരക്കാരായ ചെക്ക്ഔട്ട് പോയിന്റ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഇന്നവേഷന്‍ സെന്റര്‍ ആരംഭിച്ചു. എസ്.എം.ഇകളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാവശ്യമായ സര്‍വീസുകള്‍ ഏറ്റവും അനുയോജ്യമായ രീതിയില്‍ നല്‍കുക എന്ന ഉദ്ദേശത്തിലാണ് ദുബൈ ആസ്ഥാനമാക്കി ചെക്ക്ഔട്ട് പോയിന്റ് ആരംഭിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുടക്കമിട്ട ഇന്നവേഷന്‍ സെന്റര്‍ മികച്ച പ്രാദേശിക പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ സ്‌പെയ്‌സില്‍ സാങ്കേതിക മികവ് കൈവരിക്കാന്‍ പരിശീലനം നല്‍കും.

എസ്.എം.ഇ കള്‍ക്കായുള്ള ഓള്‍-ഇന്‍-വണ്‍ പ്ലാറ്റ്‌ഫോമാണ് ചെക്ക്ഔട്ട് പോയിന്റ്. കൂടാതെ പി.ഒ.എസ് സോഫ്റ്റ് വെയര്‍, എന്റര്‍പ്രൈസ് സൊല്യൂഷന്‍സ്, മാര്‍ക്കറ്റിങ്, കസ്റ്റമര്‍ എന്‍ഗേജ്മെന്റ്, പേയ്മെന്റ് ഗേറ്റ്വേ, ബി.എന്‍.പി.എല്‍, ഡിജിറ്റല്‍ വാലറ്റ്, മര്‍ച്ചന്റ് ഡെബിറ്റ് കാര്‍ഡ്, മാര്‍ക്കറ്റ് പ്ലേസ്, ഏജന്‍സി ബാങ്കിങ് തുടങ്ങിയ പ്രധാന മേഖലകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് II ലെ ട്രാന്‍സ്ഏഷ്യ സൈബര്‍പാര്‍ക്കില്‍ ആരംഭിച്ച പുതിയ ഓഫീസ് കമ്പനിയുടെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ക്ലയന്റ്‌സ് സപ്പോര്‍ട്ട് സെന്ററായി പ്രവര്‍ത്തിക്കുകയും നിലവിലെ സേവനങ്ങള്‍ പരിപോഷിപ്പിക്കുകയും ചെയ്യും. വിവിധ വികസനപ്രവര്‍ത്തനങ്ങളിലൂടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുക്കപ്പെടുന്ന 150ഓളം പേര്‍ക്ക് പരിശീലനം നല്‍കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ചെക്ക്ഔട്ട് പോയിന്റ് ലക്ഷ്യമിടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, നാച്യുറല്‍ ലാംഗ്വേജ് പ്രൊസസിങ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്‌നോളജീസ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പുതിയ ഓഫീസ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചെക്ക്ഔട്ട് പോയിന്റ് സി.ഇ.ഒ ഡയാന്‍ വി. ഐപ്പ് പറഞ്ഞു. യു.എ.ഇയ്ക്ക് പുറത്തുള്ള ഇത്തരത്തിലുള്ള ആദ്യ വികസന കേന്ദ്രമായതിനാല്‍ നല്ല കഴിവും നൂതന ചിന്താഗതിയുമുള്ള ടെക്കികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും നൂതനമായ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ടൂളുകള്‍ നിര്‍മിക്കുന്നതിലും പ്രാദേശികമായി കഴിവും വൈദഗ്ധ്യവും വികസിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment