കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിൽ വൈഖരി 2022 ആഘോഷം 

author-image
ജൂലി
Updated On
New Update

publive-image

കൂവപ്പടി: എൺപത്തിനാലു വർഷം പിന്നിടുന്ന ഗ്രാമവിദ്യാലത്തിന്റെ അക്ഷരമുറ്റത്ത് വൈഖരി 2022 പരിപാടിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂളിന്റെ വാർഷികാഘോഷപരിപാടികളും വിരമിയ്ക്കുന്ന അധ്യാപികയ്ക്കുള്ള യാത്രയയപ്പും മാർച്ച് 5ന് നടക്കും. രാവിലെ 9.30ന് സ്‌കൂൾ അങ്കണത്തിൽ പതാകയുയർത്തും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സ്‌കൂൾ പിടിഎ പ്രസിഡന്റ് ദിലീപ് എം.കെ. അധ്യക്ഷത വഹിക്കും.

Advertisment

ഹെഡ്മാസ്റ്റർ ബിജുപോൾ സ്വാഗതം പറയും. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് സുമ സി., വാർഷിക റിപ്പോർട്ട് അവതരിപ്പിയ്ക്കും. തുടർന്ന് മാനേജർ അഡ്വ. എൻ. നടരാജൻ ആമുഖ പ്രഭാഷണം നടത്തും. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ മുഖ്യാതിഥിയായെത്തുന്ന വേദിയിൽ, ഏറ്റവും മികച്ച തഹസിൽദാർക്കുള്ള സംസ്ഥാന റവന്യൂ
വകുപ്പിന്റെ അവാർഡ് നേടിയ കുന്നത്തുനാട് തഹസിൽദാർ വിനോദ്‌രാജ് വൈഖരി-2022
ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് എറണാകുളം ജില്ലാ ഡെപ്യുട്ടി ഡയറക്ടർ
ഹണി അലക്‌സാണ്ടർ സ്‌കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക സി. സുമയെ ആദരിയ്ക്കും.
ജീവൻരക്ഷാ ദൗത്യത്തിന്റെ മുന്നണിപ്പോരാളികളായ വിനോദ് പള്ളത്ത്, ആനന്ദ് രാജ്,
എന്നിവരെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ആദരിയ്ക്കും.

കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, സ്റ്റാഫ് സെക്രട്ടറി രഞ്ജിനി സി. എൻ.,
എന്നിവർ പങ്കെടുക്കും. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്,
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ പി.വി., റിട്ട. ഹെഡ്മാസ്റ്റർ
കെ. എം. പൗലോസ്, വാർഡ് മെമ്പർ മാറിയ മാത്യു, മാതൃസംഗമം പ്രസിഡന്റ് സരിഗ
രഞ്ജിത്ത്, പിടിഎ മക്കിട്ടി അംഗം ജെയ്‌സൺ പി.കെ., തുടങ്ങിയവർ ആശംസകളർപ്പിക്കും.
തുടർന്ന് എൻഡോവ്മെന്റ് വിതരണം. ആഘോഷ കമ്മിറ്റി കൺവീനർ ബിന്ദു എസ്.
കൃതജ്ഞത പറയും. സമ്മേളനാനന്തരം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും
അരങ്ങേറും.

Advertisment