New Update
/sathyam/media/post_attachments/bkk1z9FyVyYBNE0KA5bp.jpg)
കാലടി: തിരുവൈരാണിക്കുളം, സൗത്ത് വെള്ളാരപ്പിള്ളിയിലെ എം. കെ. വാര്യർ നാടകാലയത്തിന്റെ നേതൃത്വത്തിൽ കെപിഎസി ലളിതയെ അനുസ്മരിച്ചു. നാടകകൃത്ത് ശ്രീമൂലനഗരം മോഹനൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്റ്റേജ് ആർട്ടിസ്റ്റും ടെലിവിഷൻ താരവുമായ കെപിഎസി പത്മം അനുസ്മരണ പ്രഭാഷണം നടത്തി.
Advertisment
എം.കെ.വാര്യർ നാടകാലയം പ്രസിഡന്റ് എം.ജെ. ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. മഹേഷ് മംഗലശ്ശേരി, ദിനേശ് പുറമന, വാർഡു മെമ്പർ ഷിജിത സന്തോഷ്, സജീവൻ, ജൈസൺ, മുരളീധരൻ, അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, കലാധരൻ, നാടകാലയം അംഗങ്ങളായ നാരായണൻ, അജി പുറമന തുടങ്ങിയവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us