/sathyam/media/post_attachments/rJmyrThXAWCcIb4Uhoky.jpg)
കൂവപ്പടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കൂവപ്പടി യൂണിറ്റിന്റെ മുപ്പതാമത് വാര്‍ഷിക സമ്മേളനവും തിരഞ്ഞെടുപ്പും മാര്‍ച്ച് 10 വ്യാഴാഴ്ച രാവിലെ 9 മുതല്‍ കൂവപ്പടി വിശ്വമര്‍മ്മസഭാ ഹാളില്‍ നടക്കും. രാവിലെ 8.30 രജിസ്ട്രേഷനും പതാകയുയര്‍ത്തലും. ഉദ്ഘാടനസമ്മേളനത്തില്‍
യൂണിറ്റ് ജോയിന്‍ സെക്രട്ടറി ഡി. ജയകുമാര്‍ സ്വാഗതം പറയും. പ്രസിഡന്‍റ് കെ. എസ്. വേണു അധ്യക്ഷത വഹിക്കും. കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് മിനി ബാബു സമ്മേളനം ഉദ്ഘടാനം എന്നിവര്‍ ആശംസകളര്‍പ്പിക്കും. 11.30ന് പ്രതിനിധി സമ്മളനം ആരംഭിക്കും.
യൂണിയന്‍ യൂണിറ്റ് പ്രസിഡന്‍റ് അധ്യക്ഷാനാകുന്ന വേദിയില്‍ ബ്ലോക്ക് പ്രസിഡന്‍റ് അംബികാദേവി ഉദ്ഘാടനം നിര്‍വ്വഹിക്കും. യൂണിറ്റ് സെക്രട്ടറി കെ. കെ. രാജന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചര്‍ച്ചകള്‍ക്കുശേഷം റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് കെ.കെ. മൊയ്തീന്‍ വരണാധികാരിയായിരിക്കും. രക്ഷാധികാരി ഇ.ജെ. പൗലോസ് കൃതജ്ഞത പറയും. പെന്‍ഷനേഴ്സ് യൂണിയന്റെ കൂവപ്പടി ബ്ലോക്ക് വാര്‍ഷികം മാര്‍ച്ച് 21-ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us