ചേലാമറ്റം കോട്ടയിൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ കൂടിയാലോചനായോഗം ; അഷ്ടബന്ധ നവീകരണകലശം വേണമെന്ന് ഭക്തജനങ്ങൾ

author-image
ജൂലി
Updated On
New Update

publive-image

പെരുമ്പാവൂർ: 2005 മെയ് മാസത്തിൽ അഷ്ടമംഗല ദേവപ്രശ്നവിധിയെത്തുടർന്ന് പി. ഡി. രാമകൃഷ്ണമേനോന്റെ നേതൃത്വത്തിൽ ജീർണ്ണോദ്ധാരണവും നവീകരണകലശവും പുനഃപ്രതിഷ്ഠയും നടന്ന ക്ഷേത്രമാണ് ചേലാമറ്റം വല്ലം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രം.
പണ്ട് കർത്താക്കന്മാരുടെ ഭരണാധികാരത്തിലുണ്ടായിരുന്ന ക്ഷേത്രം ദശാബ്ദങ്ങളായി നാട്ടുകാരായ ഭക്തരാണ് ഏറ്റെടുത്ത് നടത്തിവരുന്നത്.

Advertisment

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ശാസ്താലയത്തിൽ പതിനേഴു വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു ദേവപ്രശ്നത്തിന് വഴിയൊരുങ്ങുകയാണ്. അയ്യപ്പനെ കൂടാതെ ഭഗവതി, ഗണപതി, സുബ്രഹ്മണ്യൻ, ശിവൻ തുടങ്ങിയ ഉപദേവഗണങ്ങളുമുണ്ടിവിടെ. പുനഃരുദ്ധാരണ നവീകരണകലശം വേണമെന്ന ഭക്തജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് ഇതുസംബന്ധിച്ച കൂടിയാലോചനായോഗം മാർച്ച് 13 ഞായറാഴ്ച വൈകിട്ട് 4ന് ക്ഷേത്രത്തിന്റെ അന്നദാനമണ്ഡപത്തിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പ്രസിഡന്റ് ശ്രീ. ഗോപി വെള്ളിമറ്റം അദ്ധ്യക്ഷത വഹിക്കും.

Advertisment