സംസ്കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര വനിതാദിനാചരണം: കൊളോക്യം നാളെ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സോഷ്യോളജി വിഭാഗത്തിന്റെയും ദാക്ഷായണി വേലായുധൻ സെന്റർ ഫോർ വിമൻസ് സ്റ്റഡീസിന്റെയും ഇന്റേണൽ കംപ്ലൈംന്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കാലടി മുഖ്യ കാമ്പസിൽ അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിക്കുന്നു. മാർച്ച് എട്ടിന് രാവിലെ 10ന് സർവ്വകലാശാല ആസ്ഥാനത്തുളള യൂട്ടിലിറ്റി സെന്ററിലെ സെമിനാർ ഹാളിൽ 'ആണത്തത്തിന്റെ അപനിർമ്മിതികൾ' എന്ന വിഷയത്തിൽ നടത്തുന്ന കൊളോക്യത്തിൽ ഡോ. ഷീബ കെ. എം. മോഡറേറ്ററായിരിക്കും.

Advertisment

ഡോ. മുരളീധരൻ തറയിൽ, മൈത്രേയൻ, ആദം ഹാരി, കെ. എ. ഷാജി എന്നിവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ക്യാന്റീൻ പരിസരത്ത് 'ആണത്തം പൊളിച്ചെഴുതപ്പെടുന്ന കാലം' എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണം, കണ്ടന്റ് റൈറ്റിംഗ് മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് വീഡിയോ ഡോക്യുമെന്റേഷനും ഉണ്ടായിരിക്കുമെന്ന് പ്രൊഫ. ടി. മിനി, ഡോ. ബിജു വിൻസന്റ് എന്നിവർ അറിയിച്ചു.

Advertisment