പാലാ ടൗണിലെ വൈദ്യുതി തുടർച്ചയായി മുടങ്ങുന്നു; സത്വര നടപടി വേണം :ആൻ്റോ പടിഞ്ഞാറേക്കര

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: ഏതാനും ദിവസമായി തുടർച്ചയായി നടക്കുന്ന വൈദ്യുതി മുടക്കം നഗരജീവിതം ദുസ്സഹമാകുന്നതായി നഗരസഭാ ചെയർമാൻ അൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. വേനൽ ചൂടിൽ വെന്തുരുകുമ്പോൾ വിയർത്ത് കുളിച്ച് ഇരിക്കേണ്ട ഗതികേടിലാണ് വൈദ്യുത ഉപഭോക്താക്കൾ. വ്യാപാര സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും എല്ലാം വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

Advertisment

ആധുനിക വൈദ്യുത വിതരണ ശൃംഖല ഉണ്ടായിട്ടും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൻ്റെ കാരണം കണ്ടെത്തി തകരാർ ശാശ്വതമായി പരിഹരിക്കണമെന്ന് ആൻ്റോ പടിഞ്ഞാറേക്കര അധികൃതരോട് ആവശ്യപ്പെട്ടു. വൈദ്യുതി ഉപഭോക്തൃസമിതി കൺവീനർ ജയ്സൺ മാന്തോട്ടവും അധികൃതരോട് പ്രശ്ന പരിഹാരം ആവശ്യപ്പെട്ടു.

Advertisment