രാജ്യത്തെ ഉയർന്ന സമ്മാനത്തുകയുമായി കേരള ഒളിമ്പിക് മാരത്തോൺ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

പ്രഥമ കേരള ഒളിമ്പിക്സിനോടനുബന്ധിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ കേരള ഒളിമ്പിക് മാരത്തോൺ സംഘടിപ്പിക്കുന്നു. 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തോണും 10 കിലോമീറ്റർ ദൈർഘ്യമുള്ള ദീർഘ ദൂര ഓട്ടമത്സരവുമാണ് സംഘടിപ്പിക്കുന്നത്. മെയ് 1 ന് തിരുവനന്തപുരം മാനവീയം വീഥിയിലാണ് മാരത്തൺ ആരംഭിക്കുക. രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകകളിലോന്നാണ് പ്രഥമ കേരള മാരത്തോണിന്റെ സവിശേഷത.

Advertisment

11 ലക്ഷം രൂപയാണ് വിവിധ വിഭാഗങ്ങളിലെ വിജയിക്കൾക്ക് സമ്മാനമായി നൽകുന്നത്. വെബ്സൈറ്റിൽ മാരത്തോണിനായി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 15ന് രജിസ്ട്രേഷൻ അവസാനിക്കും . 18 വയസ്സ് പൂർത്തിയായവർക്ക് മാത്രമാണ് മാരത്തോണിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുക..

🏃മത്സര വിഭാഗം🏃🏻
ഹാഫ് മാരത്തൺ - 21.1 കി.മീ.
10 കിലോമീറ്റർ ഓട്ടം

🧑🏻പ്രായ പരിധി🧑🏼
18 - 45 വയസ്സ് - ഓപ്പൺ കാറ്റഗറി ,
46- 55 വയസ്സ്- സീനിയർ വിഭാഗം,
56 വയസ്സിനു മുകളിൽ- വെട്ടറൻ വിഭാഗം

🛣️സ്ഥലം 🛣️
മാനവീയം റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം

🕔സമയം🕓
ഹാഫ് മാരത്തൺ - 4.30 AM
ദീർഘദൂരം - 6.00 AM

📞വിശദവിവരങ്ങൾക്ക്📞
9061104575 - റോണി റെയ്നോൾഡ്
kogmarathon2022@gmail.com

💻രജിസ്ടർ ചെയ്യെണ്ട സൈറ്റ്💻
https://www.townscript.com/e/kerala-olympic-marathon-203002

🥳സമ്മാന തുക 🥳
ഹാഫ് മാരത്തോൺ 21.1 കി മി - പുരുഷ വനിതാ വിഭാഗങ്ങളിൽ
ഒന്നാം സമ്മാനം -50,000 രൂപ
.രണ്ടാം സമ്മാനം - 30,000 രൂപ ,
മൂന്നാം സമ്മാനം - 20,000 രൂപ
.നാലാം സമ്മാനം - 15,000 രൂപ
അഞ്ചാം സമ്മാനം -10000 രൂപ
ആറാം സമ്മാനം - 5000 രൂപ.

ദീർഘദൂരം-10 കി മി
ഒന്നാം സമ്മാനം - 20,000 രൂപ
രണ്ടാം സമ്മാനം - 15,000 രൂപ
മൂന്നാം സമ്മാനം - 10000 രൂപ
നാലാം സമ്മാനം - 5000 രൂപ
അഞ്ചാം സമ്മാനം - 3000 രൂപ

Advertisment