മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്‌സവം ഇത്തവണ പത്തനംതിട്ടയിൽ ; ലോഗോ പ്രകാശനം ചെയ്തു

author-image
ജൂലി
Updated On
New Update

publive-image

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലാ യുവജനോത്സവം 'വേക്ക് അപ്പ് കോൾ-2022' ഇത്തവണ പത്തനംതിട്ടയിൽ. ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ 7 വേദികളിലായാണ് യുവജനോത്സവം നടക്കുക. സർവ്വകലാശാലയ്ക്കു കീഴിലുള്ള വിവിധ
കലാശാലകളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർത്ഥികളാണ് യുവജനോത്സവവേദിയിൽ തങ്ങളുടെ കലാവൈഭവം മാറ്റുരയ്ക്കാനെത്തുന്നത്. കലോത്സവത്തിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റാഗ്രാം പേജുകൾ പ്രകാശനം ചെയ്തു.

Advertisment

publive-image

പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യരാണ് സാമൂഹിക മാധ്യമ പേജുകൾ പ്രകാശനം ചെയ്തത്. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ജനറൽ കൺവീനർ ശരത്ത് ശശിധരൻ, യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർപേഴ്സൺ സ്റ്റെനി മേരി എബ്രഹാം, പ്രോഗ്രാം കമ്മിറ്റി കൺവീനർ അമൽ എബ്രഹാം എന്നിവർ പങ്കെടുത്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന ചടങ്ങിൽ സിനിമ താരം ഗിന്നസ് പക്രുവാണ് യുവജനോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ലോഗോ ഏറ്റുവാങ്ങി.

publive-image

കൊവിഡ് കാലത്തിനു ശേഷം കലാവേദികളെ വീണ്ടും ഉണർത്താൻ യുവജനോത്സവങ്ങൾക്ക് കഴിയുമെന്ന് ഗിന്നസ് പക്രു പറഞ്ഞു. സർവ്വകലാശാല യൂണിയൻ വൈസ് ചെയർപേഴ്സൺ സ്റ്റെനി മേരി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘാടക സമിതി വർക്കിംഗ് ചെയർമാൻ അഡ്വ. റോഷൻ റോയ് മാത്യു, ജനറൽ കൺവീന‌ർ ശരത് ശശിധരൻ, കോളേജ് പ്രിൻസിപ്പൽ ഫിലിപ്പോസ് ഉമ്മൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം പ്രൊഫ. ടി.കെ.ജി. നായർ, എം.ജി സർവ്വകലാശാല സെനറ്റ് അംഗം അലീഷ ചാന്ദിനി, യൂണിയൻ എക്സിക്യൂട്ടീവ് അംഗങ്ങളായ കെബിൻ ബി. ജേക്കബ്, അബുലാൽ, സംഘാടക സമിതി കൺവീനർമാരായ അമൽ എബ്രഹാം, സൂരജ് എസ്. പിള്ള, റെയ്സൺ പി. രാജു, രാജശ്രീ, വിവേക് ജേക്കബ് എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ ഹരിൻ കൈരളിയാണ് ലോഗോ ഡിസൈൻ ചെയ്തത്.

Advertisment