19 ലോകഭാഷകളിൽ അക്ഷരമാല എഴുതി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി മൂന്നാം ക്ലാസ് വിദ്യാർത്ഥി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ : 19 ലോകഭാഷകളിൽ അക്ഷരമാല എഴുതി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് , ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ ഇടം നേടി . തൊടുപുഴ മൈലക്കൊമ്പു സ്വദേശി മാധവ് കെ അനിൽ എന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി ആണ് ഈ അപൂർവ നേട്ടം കയ്ക്കലാക്കിയതു . ഇന്ത്യൻ ഭാഷകളും വിദേശ ഭാഷകളും ഉൾപ്പെടെ 19 ഭാഷകളിൽ ഉള്ള അക്ഷരമാലകൾ എഴുതുകയും വായിക്കുകയും ചെയ്താണ് മാധവ് ഈ റെക്കോർഡ് നു അർഹനായത്.

മലയാളം , തമിഴ് , ഹിന്ദി , തെലുങ്കു, ഗുജറാത്തി , ഗ്രന്ഥാ , സ്പാനിഷ് , ഉക്രേനിയൻ , റഷ്യൻ , കൊറിയൻ , തായ് , ഫ്രഞ്ച് , റൊമാനിയൻ , വിയറ്റ്നാമീസ് ,ജർമൻ തുടങ്ങിയവ ഉൾപ്പെടെ ആണ് 19 ഭാഷകൾ എഴുതിയതു .ഓൺലൈൻ ക്ലാസ് നു ഇടക്കുള്ള സമയത്തു ഗൂഗിൾ ൽ തേടി സ്വയം കണ്ടു പിടിച്ചു ആണ് ഇത്രയും ഭാഷകൾ സ്വായത്തം ആക്കിയത് . കുട്ടിയുടെ ഈ കഴിവ് കണ്ടിട്ട് ആണ് മാതാപിതാക്കൾ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ടീം നെ സമീപിച്ചത് . റെക്കോർഡ് ടീം ന്റെ എല്ലാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ടുള്ള ടെസ്റ്റ് കൾക്ക് ഒടുവിലാണ് റെക്കോർഡ് കൺഫേം ആയത്.

മൈലക്കൊമ്പ് കുന്നുംപുറത്തു വീട്ടിൽ അനില്കുമാറിന്റെയും ജിഷയുടെയും മകൻ ആണ് മാധവ് . കലൂർ മേരിലാൻഡ് പബ്ലിക് സ്കൂൾ ൽ മൂന്നാം ക്ലാസ് വിദ്യർത്ഥി ആണ് . അതേ സ്കൂൾ ൽ ഒന്നാം ക്ലാസ്സ് ൽ പഠിക്കുന്ന വേദ കെ അനിൽ ഏക സഹോദരി ആണ് .

Advertisment