ഫോക്ക് വനിതാവേദിയുടെ സർഗസൃഷ്ടി "പെണ്മ" പ്രകാശനം ചെയ്തു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദി, 24 വനിതകളുടെ സൃഷ്ടികൾ കോർത്തിണക്കി "പെണ്മ" എന്ന പേരിൽ ഇ-ബുക്ക് പുറത്തിറക്കി. ഫോക്ക് വനിതാവേദി ചെയർപേഴ്‌സൺ സജിജ മഹേഷ്, ഫോക്ക് പ്രസിഡൻ്റ് സേവ്യർ ആൻ്റണിക്ക് ആദ്യപ്രതി കൈമാറിക്കൊണ്ട് ഇ-ബുക്ക് പ്രകാശനം ചെയ്തു.

Advertisment

ഫോക്ക് വനിതാവേദി ജനറൽ കൺവീനർ ശ്രീഷ ദയാനന്ദൻ, വൈസ് ചെയർപേഴ്സൺ അമൃത മഞ്ജീഷ്, ജോ. ട്രഷറർ നിവേദിത സത്യൻ, സോണൽ കോർഡിനേറ്റർ ലീന സാബു, എഡിറ്റോറിയൽ കമ്മിറ്റിയംഗം രമ സുധീർ, ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പി, ഫോക്ക് ട്രഷറർ രജിത്ത് കെ.സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. https://online.fliphtml5.com/kgttm/yxzk/ എന്ന ലിങ്കിലൂടെ "പെണ്മ" ഓൺലൈനിൽ ലഭ്യമാണെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Advertisment