/sathyam/media/post_attachments/omQ4mr8kzj1MXjZX8kbt.jpeg)
കാലടി: ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിൽ ആദിശങ്കര ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്ററിൻെറയും അന്താരാഷ്ട്ര ഓട്ടോമേഷൻ സൊസൈറ്റി സ്റ്റ്യൂഡന്റ്സ് ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ റൊബോട്ടിക്‌സ് ആന്റ് ഓട്ടോമേഷൻ ഡിപ്പാർട്മെന്റ് 'ഐ.എസ്.ഐ. കോൺക്ലേവ്' സംഘടിപ്പിച്ചു. ബംഗലൂരു ഇന്നൊവേറ്റീവ് കൺസൾട്ടന്റ് ഐ.എൻ.സി. പ്രിൻസിപ്പൽ കൺസൾട്ടൻറ് ആനന്ദ് അയ്യർ, പൂനെ മെൻഷൻ മെക്കാനിക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വിശ്വജിത്ത് ഗോഖലെ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. അതിനൂതന റൊബോട്ടിക് സംവിധാനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ഇവരുമായി സംവദിച്ചു.
മനുഷ്യരുമായി യോജിച്ച് പ്രവർത്തിക്കുന്ന ചെലവു കുറഞ്ഞ റൊബോട്ടുകളെ വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് കോൺക്ലേവ് തുടക്കമിട്ടു. ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി. പി. ജയശങ്കർ, പ്രിൻസിപ്പൽ ഡോ. വി. സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. ഐ.എസ്.എ. ബംഗലൂരു വിഭാഗം എക്സിക്യൂട്ടീവ് അംഗം രവി ബാലകൃഷ്ണൻ, ആദിശങ്കര ഐ.എസ്.എ. സ്റ്റ്യൂഡന്റ്സ് ചാപ്റ്റർ കോ-ഓർഡിനേറ്റർ പ്രൊഫ. ശ്രീദീപ് കൃഷ്ണൻ, ഡീൻ ആർ. രാജാറാം എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us