/sathyam/media/post_attachments/XKsXEHN4rNpQxeWZIOsD.jpeg)
രണ്ട് രൂപ കൺസഷൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടെന്ന ഗതാഗതമന്ത്രി ആൻറണി രാജുവിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് . മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാൻ ആവുന്നതല്ല ,മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും കൺസഷൻ ആരുടെയും ഔദാര്യമല്ല , മറിച്ച് അവകാശമാണ്.ഗതാഗതമന്ത്രി ആൻറണി രാജു പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ ആവശ്യപ്പെട്ടു.
ഗതാഗത മന്ത്രിയുടെ വിവാദ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്നും അഭിപ്രായം തിരുത്തേണ്ടതുമാണ്. മന്ത്രിയുടെ പ്രസ്ഥാവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്.വിദ്യാർത്ഥികളെ അപമാനിച്ച ആൻറണി രാജു വിദ്യാർത്ഥി സമൂഹത്തോട് മാപ്പുപറയണമെന്നും ജില്ലാ കമ്മിറ്റി അംഗം ഫൈസൽ പള്ളിനട പറഞ്ഞു. അബ്ദുള്ള പരുത്തിക്കുഴി അധ്യക്ഷത വഹിച്ചു. ഗോപു തോന്നയ്ക്കൽ, സുഹൈൽ യഹിയ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us