എഴുപത്തിയെട്ടിന്റെ ധന്യതയിൽ ഭാവഗായകൻ ഗുരുപവനപുരിയിൽ

author-image
ജൂലി
Updated On
New Update

publive-image

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ നൂറുകണക്കിന് ഭക്തിഗാനങ്ങൾ പാടാൻ നിയോഗം ലഭിച്ച മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ തന്റെ എഴുപത്തെട്ടാം പിറന്നാളാഘോഷിക്കാൻ ഗുരുവായൂരിലേക്ക് തന്നെയെത്തി. പിറന്നാൾ ദിനമായ മാർച്ച് പന്ത്രണ്ടിന് കുംഭത്തിലെ തിരുവാതിര നാളിലായിരുന്നു കണ്ണനെ തൊഴാൻ ജയചന്ദ്രനെത്തിയത്.

Advertisment

ഒരു പകൽ മുഴുവൻ പ്രാർത്ഥനാനിരതനായി ഗുരുവായൂർ തിരുമുറ്റത്തുണ്ടായിരുന്നു അദ്ദേഹം. (ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ പ്രതിമ നിർമ്മിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നന്ദനും ഗുരുവായൂരിലെ മുതിർന്ന പത്രപ്രവർത്തകൻ ജനു ഗുരുവായൂരുമാണ് ജയചന്ദ്രനൊപ്പം ചിത്രത്തിലുള്ളത്)

Advertisment