ഈ കിടപ്പുകൊണ്ട് പരിഹാരമുണ്ടാകണം ; പൈക കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ തുറന്നുപ്രവർത്തിയ്ക്കാത്തതിൽ പ്രതിഷേധസൂചകമായി രതീഷ്‌കുമാർ നക്ഷത്രയുടെ ഒറ്റയാൾ സമരം

author-image
ജൂലി
Updated On
New Update

publive-image

പാലാ: ഇരുപതു കോടിയോളം മുടക്കി നിർമ്മിച്ച ആശുപത്രി കെട്ടിടം ഉദ്‌ഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിയ്ക്കാത്തതിൽ പ്രതിഷേധിച്ച് ആശുപത്രിയ്ക്കു മുന്നിൽ യുവാവിന്റ ഒറ്റയാൾ സമരം. സാമൂഹിക പ്രവർത്തകനായ രതീഷ്‌കുമാർ നക്ഷത്രയാണ് പാലാ പൈകയിലുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിനു മുന്നിൽ ഒറ്റയാൾ സമരം നടത്തിയത്. മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്ത ഉദ്‌ഘാടനച്ചടങ്ങ് കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടു. എന്നാൽ ഇതുവരെ ഈ കെട്ടിടത്തിൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. കെട്ടിടം ഇപ്പോഴും പുറത്തുനിന്നും പൂട്ടിയ നിലയിലാണ്. ഇതോടെയാണ് പ്രതിഷേധവുമായി സാമൂഹിക പ്രവർത്തകനായ രതീഷ്‌കുമാർ രംഗത്തെത്തിയത് ആശുപത്രിയ്ക്കു മുൻപിൽ ചികിത്സയ്ക്കായെത്തിയ രോഗിയെന്ന നിലയിൽ പ്രതീകാത്മകമായി നിലത്തു കിടന്നു കൊണ്ടാണ് രതീഷ് സമരം നടത്തിയത്.

Advertisment

publive-image

നാല് പഞ്ചായത്തുകളിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഈ ആശുപത്രിയിൽ ഇരുപത്തിനാലു മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുക, കിടത്തി ചികിത്സ പുനഃസ്ഥാപിയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് രതീഷ്‌കുമാർ ഒറ്റയാൾ സമരം നടത്തിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ തന്നെ സജീവ പ്രവർത്തകനായിരുന്നു രതീഷ്‌കുമാർ നക്ഷത്ര. ഇപ്പോൾ നടത്തിയ സമരം സൂചനമാത്രമാണെന്നും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളൊന്നു
മുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് രതീഷ് പറഞ്ഞു. മീനച്ചിൽ താലൂക്ക് സോഷ്യൽ ജസ്റ്റിസ് ഫോറം പ്രസിഡന്റുകൂടിയാണ് പാലാ - പൊൻകുന്നം റോഡിൽ കുരുവിക്കൂട് കവലയിൽ നക്ഷത്ര ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് എന്ന സ്ഥാപനം നടത്തുന്ന രതീഷ്‌കുമാർ.

Advertisment