/sathyam/media/post_attachments/KGa4XXjx11YF5LkHItuc.jpeg)
കാലടി: ഈ വർഷത്തെ ശങ്കരപുരസ്കാരം ഗ്രാൻഡ്മാസ്റ്റർ രമേഷ് ബാബു പ്രഗ്നാനന്ദയ്ക്ക്. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ എയർതിംഗ് മാസ്റ്റേഴ്സ് റാപ്പിഡ് ചെസ് ടൂർണ്ണമെന്റിൽ പരാജയപ്പെടുത്തിയ പതിനാറുകാരനായ പ്രഗ്നാനനന്ദ അന്താരാഷ്ട്ര ചെസ് ചാമ്പ്യനാണ്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കാലടിയിലെ ആദിശങ്കര ട്രസ്റ്റും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ടെക്‌നോളജിയും ശ്രീശാരദാവിദ്യാലയവും സംയുക്തമായാണ് പുരസ്കാരം സമ്മാനിക്കുന്നത്. മാർച്ച് 17ന് രാവിലെ 10.30ന് കാലടി ആശ്രമം റോഡിലെ ശ്രീശാരദാവിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് പുരസ്‌കാരം സമ്മാനിക്കും.
/sathyam/media/post_attachments/WqPQdzp2fnJsy3ZqvXj8.jpeg)
2018-ലെ പ്രളയകാലത്ത് കേരളത്തിന് പതിനായിരം രൂപ ധനസഹായം നല്കിയ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദയ്ക്കും സഹോദരി ഇന്റർനാഷണൽ മാസ്റ്റർ വൈശാലിയ്ക്കും ശ്രീശാരദാവിദ്യലയത്തിന്റെ വക പ്രത്യേക ഉപഹാരവും ചടങ്ങിൽ സമ്മാനിയ്ക്കും. പ്രതിസന്ധി ഘട്ടത്തിൽ കേരളത്തെ സഹായിച്ച പ്രഗ്നാനന്ദയ്ക്കും സഹോദരിയ്ക്കും കേരളം നൽകുന്ന നന്ദിപ്രകാശനമാണിതെന്ന് ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ പ്രൊഫ. സി.പി. ജയശങ്കർ അറിയിച്ചു. തുടർച്ചയായി മൂന്നു മത്സരങ്ങൾ ജയിച്ചെത്തിയ കാൾസനെതിരെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളിൽ അടിയറവു പറയിക്കുകയായിരുന്നു. ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാണ് പ്രഗ്നാനന്ദ. തമിഴ്‌നാട്ടിലെ പാടി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേശ് ബാബുവിന്റെയും നാഗാലക്ഷ്മിയുടെയും മകനായ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ചെസ്സിൽ ഇന്റർനാഷണൽ മാസ്റ്ററാണ്.
/sathyam/media/post_attachments/rCPLSgLQiWgvr7CORjUM.jpeg)
ഗ്രാൻഡ് മാസ്റ്റർ പദവിയ്ക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോൾ. ആർ.ബി. രമേഷ് ആണ് പ്ര ഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകൻ. മാതാപിതാ ക്കൾക്കൊപ്പമാണ് പ്രഗ്നാനന്ദയും സഹോദരിയും കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവർ പ്രഗ്നാനന്ദയുടെ നേട്ടത്തെ അഭിനന്ദിച്ചിരുന്നു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗായിക കെ.എസ്. ചിത്ര, നടനും നർത്തകനുമായ വിനീത്, ഗായകൻ ജി. വേണുഗോപാൽ തുടങ്ങിയവരാണ് മുൻവർഷങ്ങളിൽ ശങ്കരപുരസ്ക്കാരം നേടിയിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us