/sathyam/media/post_attachments/RG9T4F08pqXoHyBpVrIY.jpeg)
ലോട്ടറി വിററ് കുടുംബം നോക്കുന്ന ഒരമ്മയെക്കുറിച്ച് രണ്ടു ദിവസം മുമ്പ് , സുഷാന്ത് നിലമ്പൂർ എന്നയാളുടെ യു ട്യൂബ് ചാനലിലൂടെ ഒരു വാർത്ത വന്നിരുന്നു. എറണാകുളം ജില്ലയിൽ പറവൂർ , വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിതൈ എന്ന സ്ഥലത്ത് , നാലു സെൻ്റ് കോളനിയിലാണ് അവരുടെ താമസം .... നല്ല പ്രായത്തിൽ നിർമ്മാണ തൊളിലാളിയായിരുന്ന ഈ അമ്മ ഹൃദ്രോഗബാധിതനായി തൻ്റെ മകൻ മരണപ്പെട്ടതിനെ തുടർന്നാണ് കൊച്ചു മക്കളെ സംരക്ഷിക്കാനായി , വിശ്രമിക്കേണ്ട ഈ പ്രായത്തിൽ , പൊരിവെയിലത്ത് ലോട്ടറി കച്ചവടം നടത്തുന്നത് ... ഒരു പാട് കടം ബാക്കി വച്ചാണ് മകൻ മരണപ്പെട്ടത്.
/sathyam/media/post_attachments/lDTf4kAvlNAIW1xMxsA7.jpeg)
ലോട്ടറി വിറ്റ് അതിൽ നല്ലൊരു പങ്കും അടച്ചു തീർത്തു.എന്നാൽ എസ് എൻ ഡി പി യുടെ നേതൃത്വത്തിലുള്ള ധനസഹായ സംഘത്തിൽ ബാക്കി അടക്കാനുള്ള തുകയും പലിശയും അടക്കമുള്ള തുക അടച്ചു തീർക്കാനും വീട് പുലർത്തുന്നതിനുമായാണ് അമ്മ കഷ്ടപ്പെടുന്നത് ... ഈ വാർത്ത ഡെൽഹിയിൽ പാർലമെൻ്റ് സമ്മേളനത്തിനിടയിലാണ് സുരേഷ് ഗോപി എം പി യുടെ ശ്രദ്ധയിൽപ്പെട്ടത്... ഉടൻ നാട്ടിലുള്ള മകൻ ഗോകുൽ സുരേഷിനോടും, പറവൂരിനടുത്ത് കൊടുങ്ങല്ലൂർ നിവാസിയായ തൻ്റെ സെക്രട്ടറി സിനോജിനോടും ഈ അമ്മയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയാനായി ചുമതലപ്പെടുത്തി.
/sathyam/media/post_attachments/emiQ1CU7eyAKdEfTP3zu.jpeg)
ബുധനാഴ്ച (16-03-2022 ) ഗോകുൽ സുരേഷ് സിനോജിനെ കൂട്ടി പറവൂരിനടുത്ത് കുഞ്ഞിതൈയ്യിലുള്ള അമ്മയുടെ വീട് തേടി കണ്ടു പിടിച്ചു. അവരുമൊത്ത് ലോൺ അടയ്ക്കാനുള്ള ധനകാര്യ സ്ഥാപനത്തിൽ പോയി. ബാക്കി അടക്കാനുള്ള തുകയും പലിശയും അടക്കം എഴുപത്തിനാലായിരം (74000 ) ഗോകുൽ അടച്ചു തീർത്തു. അവരുടെ ആധാരം തിരിച്ചെടുത്തു കൊടുത്തു. സന്തോഷാധിക്യത്താൽ നിറകണ്ണുകളോടെ സുരേഷേട്ടനും കുടുംബത്തിനും നന്ദി പറഞ്ഞു .... ദൈവാനുഗ്രഹം നേർന്നു. ഇത്തരം സത്കർമ്മങ്ങളാണ് സുരേഷ് ഗോപിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് .... ഇനിയും ആ അമ്മ വെയിൽ കൊള്ളുന്നത് കാണാൻ മനസ്സ് അനുവദിക്കാത്തതിനാലാണ് , ഡെൽഹിയിൽ നിന്നും തിരിച്ചു വരുന്നതുവരെ കാത്തു നിൽക്കാതെ മകൻ ഗോകുലിനെ കാര്യങ്ങൾ പറഞ്ഞു ചുമതലപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us