ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് തീപടര്‍ന്നു പിടിച്ചു. ട്ടാമ്പി റോഡില്‍ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിന്‍റെ തലയിലേക്കാണ് ബോണറ്റില്‍ നിന്ന് തീയാളി പടര്‍ന്നത്. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
Advertisment
കാറിന്റെ ബോണറ്റ് തുറന്ന് കാറിന്റെ റിപ്പയറിങ്ങിലായിരുന്നു യുവാവ്. തീയാളിയത് പെട്ടെന്നായിരുന്നു. യുവാവിന്റെ തലയിലേക്കു തീ പടര്‍ന്നു. കൈകൊണ്ടു തന്നെ തീയണയ്ക്കാന്‍ ശ്രമിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. പിന്നാലെ പരിസരത്തുളളവര്‍ കൂടി ഓടിയെത്തി കാറിന്‍റെ ബോണറ്റില്‍ പടര്‍ന്നു പിടിച്ച തീയണച്ചു.