വികസന മുന്നേറ്റത്തിന്റെ ദിശാസൂചികയായി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ ബഡ്ജറ്റ് അവതരണം;  ജനസ്വീകാര്യതയിൽ ഒന്നാമത്

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

ആലക്കോട്: ഇളംദേശം ബ്ലോക്കു പഞ്ചായത്തിന്റ 2022- 2023 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് ജനകീയ കാഴ്ചപ്പാടോടെ വികസന മുന്നേറ്റം ലക്ഷ്യം വയ്ക്കുന്നത്. 32 കോടി രൂപ (321800583) വരവും ഒന്നര ലക്ഷം രൂപ (143800) നിക്കിയിരുപ്പും ഉള്ള മിച്ച ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ്‌ ശ്രീമതി ഡാനിമോൾ വർഗീസ് അവതരിപ്പിച്ചത്. ആലക്കോട് മള്‍ട്ടിപര്‍പ്പസ് ഔട്ട്‌ഡോര്‍ സ്‌റ്റേഡിയം,കരിമണ്ണൂര്‍ വട്ടക്കാവിൽ പാലം ചെക്ക് ഡാം,തൊമ്മന്‍കുത്ത് കുടിവെള്ള പദ്ധതിക്കുള്ള പ്രത്യേക ഫണ്ട് വനിതകൾക്ക് ടൂൾ കിറ്റ് എന്നിവ എടുത്തു പറയേണ്ട പദ്ധതികളാണ്.

Advertisment

ഉല്‍പ്പാദന മേഖലയിൽ കൃഷിക്കും ക്ഷീര വികസനത്തിനും പ്രോത്സാഹനം നൽകുന്നു.
തെങ്ങ്, നെല്ല്, പഴവർഗങ്ങൾ, വിവിധയിനം പച്ചക്കറികൾ എന്നിങ്ങനെ കാർഷിക വിളകളുടെ ഉല്‍പ്പാദന വര്‍ദ്ധനവും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. ഗ്രൂപ്പ് അടിസ്ഥാന കൃഷിവികസനത്തിന് ഇക്കോ ഷോപ്പ്, ഇ.ഇ.സി മാര്‍ക്കറ്റ് എന്നിവയും വിഭാവനം ബഡ്ജറ്റ് വിഭാവനം ചെയ്യുന്നുണ്ട്.

ഇളംദേശം സി.എച്ച് സി യില്‍ ആംബുലന്‍സ്, പാലിയേറ്റീവ് രോഗികള്‍ക്ക് ഓക്‌സിജന്‍ സിലണ്ടര്‍ എന്നിവ ലഭ്യമാക്കുമെന്ന് ബഡ്ജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം പാലിയേറ്റീവ് രോഗികൾക്ക് വിവിധോദ്ദേശ കട്ടിലും മെത്തയും നൽകുമെന്ന പ്രഖ്യാപനം എടുത്തു പറയേണ്ടതാണ്. ഓട്ടിസം ഉള്ള കുട്ടികൾക്കായി കരിമണ്ണൂരിൽ വിദ്യാലയത്തോട് കൂടിയ ഓട്ടിസം പാർക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനം കരുതലിന്റെ അടയാളപ്പെടുത്തലാണ്.

തിരഞ്ഞെടുത്ത പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ ശുചിമുറികളുടെ നിർമ്മാണം, ഭവനനിര്‍മ്മാണ രംഗത്ത് എസ്.സി-എസ്.ടി. വിഭാഗങ്ങള്‍ക്ക് മുന്തിയ പരിഗണന എന്നിങ്ങനെ വ്യത്യസ്ത മേഖലകളെ സ്പർശിക്കുന്നതാണ് ബഡ്ജറ്റ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മാത്യു കെ ജോൺ അദ്ധ്യക്ഷത വഹിച്ച ബഡ്ജറ്റ് യോഗത്തിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മാരായ ടോമി കാവാലം, ആൻസി സോജൻ, സിബി ദാമോദരൻ എന്നിവരും ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ ആയ കെ. എസ്. ജോൺ, നൈസി ഡെനിൽ, ജിജി സുരേന്ദ്രൻ, കെ. കെ. രവി, ഷൈനി സന്തോഷ്, ജിനോ കുരുവിള, മിനി ആന്റണി, ടെസ്സിമോൾ മാത്യു, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പുതിയ സാമ്പത്തിക വർഷത്തിലേക്ക് സംസ്ഥാനത്ത് ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് എന്ന ഖ്യാതിയും, ഇളദേശം ബ്ലോക്ക് പഞ്ചായത്തിനാണ്. നടപ്പു സാമ്പത്തിക വർഷത്തെ ധന വിനിയോഗത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്ത് ആണ് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരിൽ ഒരാളായ മാത്യു കെ. ജോണിന്റെ നേതൃത്വം ഇളംദേശം പഞ്ചായത്ത് ഭരണക്രമത്തിലും കാഴ്ചപ്പാടുകളിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്.

Advertisment