ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
പാലക്കാട് :ചൂഷകരില്ലാത്ത ലോകം ,ചൂഷണമില്ലാത്ത തൊഴിലിടം എന്ന പ്രമേയമുയർത്തി സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ( എസ് ഡി ടി യു ) പാലക്കാട് ജില്ല പ്രതിനിധി സഭ നടത്തി. പത്തിരിപ്പാല ഹിറാ ഹാളിൽ നടന്ന പ്രതിനിധി സഭ എസ് ഡി ടി യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉത്ഘാടനം ചെയ്തു. എസ് ഡി ടി യു ജില്ല പ്രസിഡണ്ട് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബഷീർ തൃത്താല സ്വാഗതം പറഞ്ഞു. സംസ്ഥാന ഖജാഞ്ചി ഖാജാ ഹുസൈൻ പ്രതിനിധി സഭ നിയന്ത്രിച്ചു. സമാപന യോഗത്തിൽ സംസ്ഥാന കമ്മറ്റിയംഗം ജലീൽ കരമന, എസ് ഡി പി ഐ ജില്ല പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം, ജനറൽ സെക്രട്ടറി അലവി കെ ടി ,മുഹമ്മദലി പാലക്കാട് എന്നിവർ സംസാരിച്ചു.
Advertisment