സ്വന്തം ഹോട്ടലില്‍ കച്ചവടം കുറഞ്ഞതിന് പ്രതികാരം; ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പുപൊടി കലര്‍ത്തിയ ഹോട്ടലുകാരന്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

വയനാട്: വയനാട് വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് കലക്കിയ പ്രതി അറസ്റ്റില്‍. ജനകീയ ഹോട്ടലിന് സമീപം തന്നെ മറ്റൊരു ഹോട്ടൽ നടത്തുന്ന വെണ്ണിയോട് കരിഞ്ഞക്കുന്ന് സ്വദേശി മമ്മൂട്ടിയെയാണ് കമ്പളക്കാട് പൊലീസ് പിടികൂടിയത്.

ബുധനാഴ്ചരാവിലെ പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞുപൊങ്ങി സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കമ്പളക്കാട് പോലീസും കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിശോധിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സോപ്പ്‌പൊടിയാണ് കിണറ്റില്‍ കലര്‍ത്തിയതെന്നും കണ്ടെത്തുകയുമായിരുന്നു. വിഷയത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മമ്മൂട്ടി കുറ്റം സമ്മതിച്ചത്.

ജനകീയ ഹോട്ടലിൽ കുറഞ്ഞ വിലയ്‌ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ സ്വന്തം ഹോട്ടലിൽ കച്ചവടം കുറഞ്ഞതിന്റെ പ്രതികാരമായി പ്രതി ജനകീയ ഹോട്ടലുകാർ വെള്ളം എടുക്കുന്ന കിണറിലെ ജലം ഉപയോഗ ശൂന്യമാക്കി മാറ്റുകയായിരുന്നു.

Advertisment