പെരുമ്പാവൂര്‍: സോപാനസംഗീതത്തിന്റെയും പക്കവാദ്യമേളങ്ങളുടെയും ഒരു സമഗ്രപഠനം ഗ്രന്ഥരൂപത്തിൽ വായനക്കാരിലേക്കെത്തുന്നു. ക്ഷേത്രവാദ്യകലാവിദഗ്ദ്ധനും പ്രശസ്ത സോപാന സംഗീതജ്ഞനുമായ ഊരമന രാജേന്ദ്രമാരാരുടെ വാദ്യകലകളെക്കുറിച്ചുള്ള പഠന ഗവേഷണഗ്രന്ഥമാണ് "സോപാന സംഗീതം". മാർച്ച് 23 ബുധനാഴ്ച പെരുമ്പാവൂരിലാണ് പ്രകാശനം ചെയ്യപ്പെടുന്നത്. സോപാനസംഗീതത്തിലെ അതുല്യ പ്രതിഭയായിരുന്ന തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാരില്‍ നിന്നും ക്ഷേത്രവാദ്യകല സ്വായത്തമാക്കിയ ഊരമന രാജേന്ദ്രമാരാര്‍, പെരുമ്പാവൂരിനടുത്ത് ഇരിങ്ങോളിലാണ് താമസം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ തൃക്കാരിയൂർ ഗ്രൂപ്പിൽപ്പെടുന്ന പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും വിരമിച്ച ശേഷം ക്ഷേത്രവാദ്യകലാരംഗത്ത് നിരവധി പരീക്ഷണ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിവരികയായിരുന്നു. ക്ഷേത്രസോപാനത്തിനടത്തു നിന്ന് ഇടയ്ക്കയില്‍ കൊട്ടി രാഗ, താളങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന ഈ സംഗീതശാഖയെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യമാണ് രാജേന്ദ്രമാരാരെ ഈ ഗ്രന്ഥരചനയ്ക്കായി പ്രേരിപ്പിച്ചത്. പുസ്തകരചനയ്ക്കു മുമ്പും അദ്ദേഹം ഈ വിഷയത്തിൽ വേദികളിൽ പ്രഭാഷണവും സംഗീതപരിപാടികളും സമന്വയിപ്പിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് കൂവപ്പടി അയ്മുറി ശിവക്ഷേത്രത്തിൽ 'സാമവേദാദിതം ഗീതം' എന്നൊരു പരിപാടി അവതരിപ്പിച്ചപ്പോൾ പരിപാടിയ്ക്ക് ആസ്വാദകർ ഏറെ ഉണ്ടായിരുന്നു. മുന്നുമണിക്കുറോളം സമയമെടുത്താണ് കേരളത്തിന്റെ തനതു സംഗീതമായ സോപാനസംഗീതത്തെ പ്രഭാഷണങ്ങളിലൂടെയും ആലാപനത്തിലൂടെയും അദ്ദേഹം മനസ്സിലാക്കിക്കൊടുത്തത്. വളരെയേറെ അനുഷ്ഠാനപ്രധാനമായതും ആസ്വാദ്യകരവുമായ കലാരൂപമായിരുന്നിട്ടുകൂടി, അനുഷ്ഠാനം എന്ന നിലയ്ക്ക് ക്ഷേത്രത്തിനകത്ത് ഒതുങ്ങി
പ്പോയ സോപാനസംഗീതം, അടുത്ത കാലത്തായി വേദികളില്‍ അവതരിപ്പിച്ചു തുടങ്ങിയപ്പോള്‍ നല്ലൊരു ആസ്വാദകവൃന്ദം ഉണ്ടായതായി അദ്ദേഹം അഭിപ്രായപ്പെടുന്നു.
കൊട്ടിപ്പാടിസേവ എന്ന നിലയില്‍ ക്ഷേത്രത്തിനകത്ത് നിലനിന്ന സമയത്ത് ആസ്വാദകരും, കലാകാരന്മാര്‍ക്ക് പ്രതിഫലവും കുറവായിരുന്നു. അതുമൂലം ഒരു കാലഘട്ടത്തില്‍ സോപാനസംഗീതം പഠിക്കാനും പ്രയോഗിക്കാനും താത്പര്യമുള്ളവർ കുറഞ്ഞിരുന്നു. ഇന്നത്തെ അവസ്ഥ നേരെ മറിച്ചാണ്. ക്ഷേത്രോത്സവവേദികളിലേക്ക് നിരവധിപേര്‍ സോപാനസംഗീതം പാടാനായി എത്തുന്നു. കേൾവിക്കാരുണ്ടായപ്പോൾ സോപാനഗായകർക്ക് വേദികളും മാന്യമായ പ്രതിഫലവും കിട്ടിത്തുടങ്ങി. ഇടയ്ക്കയില്‍ എന്തെങ്കിലും താളത്തില്‍ കൊട്ടി, അവരവരുടെ യുക്തം പോലെ എന്തെങ്കിലും പാടിയാല്‍ സോപാനസംഗീതമായി എന്നു ധരിക്കുന്നവരും പൊതുജനങ്ങളുടെ അജ്ഞതയെ മുതലാക്കി ഇത്തരത്തില്‍ സ്റ്റേജ് പരിപാടികള്‍ നടത്തുന്നവരും ഉണ്ടെന്ന് രാജേന്ദ്രമാരാർ തുറന്നുപറഞ്ഞു.
കാലം മാറുന്നതിനനുസരിച്ച്, എല്ലാ കലകളിലും തന്നെ പരീക്ഷണങ്ങളും അതിനനുസരിച്ച് നല്ല ആസ്വാദനതലവും ഉണ്ടായിട്ടുണ്ട്. കൂടുതല്‍ ആസ്വാദ്യതയ്ക്കുവേണ്ടി നല്ല രാഗങ്ങളും കീര്‍ത്തനങ്ങളും ശാസ്ത്രീയതയും സോപാനസംഗീതത്തില്‍ ഉണ്ടാവേണ്ടത്
ആവശ്യവുമാണ്. എന്നാല്‍, സോപാനസംഗീതത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ നിന്നും വ്യതിചലിക്കാതെയാകണം ആ പരീക്ഷണങ്ങൾ. മുളംതണ്ടിൽനിന്ന്​ സംഗീതം പൊഴിക്കുന്ന ഓടക്കുഴൽ ഏവർക്കും സുപരിചിതമാണെങ്കിലും ചിരട്ടയിൽ നിർമ്മിച്ച കുടുക്കവീണയിലെ വേറിട്ട സംഗീതം മലയാളിക്ക്​ അത്ര പരിചയമില്ല. രണ്ടു ചിരട്ടയിൽ ഒറ്റക്കമ്പികൊണ്ട്​ തനിയെ ശ്രുതിചേർത്ത്​ കുടുക്കവീണയിൽ സംഗീതം തീർക്കുന്ന അപൂർവ്വ പ്രതിഭകൂടിയാണ് രാജേന്ദ്രമാരാർ. അപൂർവം ചില കലാകാരന്മാർ മാത്രമേ കുടുക്കവീണയിൽ പ്രാവീണ്യം നേടിയവരായുള്ളൂ.
അതിലെ അതികായനെന്നുതന്നെ രാജേന്ദ്രമാരാരെ വിശേഷിപ്പിക്കാം. കാരണം മറ്റൊന്നല്ല, കുടുക്കവീണയെന്ന വാദ്യോപകരണത്തെ പുനരുജ്ജീവിപ്പിച്ചെടുത്തതു തന്നെ ഊരമന രാജേന്ദ്രമാരാർ ആണെന്നു പറയാം. ഒറ്റക്കമ്പിയിൽ തനിയെ ശ്രുതിചേർത്ത്​ കൈവിരലുകളാൽ മാസ്മരിക സംഗീതം പൊഴിക്കുന്ന അത്യപൂർവ സംഗീത ലോകത്തി​ന്റെ ഉടമ. കുടുക്കവീണക്ക്​ പുറമെ ചെണ്ടമേളം, തായമ്പക, പഞ്ചവാദ്യം, പരിഷവാദ്യം, മരപ്പാണി, കളമെഴുത്തു പാട്ട് എന്നിവയിലും രാജേന്ദ്ര മാരാരുടെ കലാവൈഭവം എടുത്തു പറയേണ്ടതാണ്. ​
എല്ലാ വാദ്യോപകരണങ്ങളും അനായാസം വഴങ്ങുന്ന മാരാരുടെ വാദ്യവൈഭവവും കരവിരുതും അതിനാൽത്തന്നെ വേറിട്ടു നിൽക്കുന്നു.
രാ​മ​മം​ഗ​ല​ത്തു​കാ​രു​ടെ പൈ​തൃ​ക​സ്വ​ത്താ​യി ക​രു​തു​ന്ന കു​ടു​ക്ക​വീവീ​ണ​യെ പു​ന​രു​ജ്ജീ​വി​പ്പി​ച്ചെ​ടു​ത്ത​ത്​ മാ​രാ​രു​ടെ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യി​രു​ന്നു. മ​റ്റു വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ​പോ​ലെ സു​പ​രി​ചി​ത​മ​​ല്ലാ​ത്ത കു​ടു​ക്ക​വീ​ണ​യു​ടെ നി​ർ​മാ​ണം അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. പി​താ​വിന്റെ ചെ​റു​പ്പ​കാ​ല​ത്ത് കു​ടു​ക്ക​വീ​ണ​യെ​ന്ന വാ​ദ്യോ​പ​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ന്ന കേ​ട്ട​റി​വ്​ മാ​ത്ര​മു​ള്ള മാ​രാ​ർ ഒ​രൂപാ​ട്​ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​തിന്റെ നി​ർ​മാ​ണ​ത്തി​ലേ​യ്ക്കു കൂടി കടന്നിരുന്നു. അ​ൽ​പം ക​ര​കൗ​ശ​ല​പ​ണി അ​റി​യാ​വു​ന്ന​വ​ർ​ക്ക് ഉ​ണ്ടാ​ക്കാ​വു​ന്ന​താ​ണ് കു​ടു​ക്ക​വീ​ണ. വ​ലി​യ നാ​ളി​കേ​ര​ത്തിന്റെ അ​ര​ചി​ര​ട്ട​യു​മാ​ണ് കു​ടു​ക്ക​വീ​ണ​യു​ടെ പ്ര​ധാ​ന​ഭാ​ഗ​ങ്ങ​ൾ. സമഗ്രവും സവിശേഷവുമായ അവതരണത്തിലൂടെ വായനക്കാരിലേക്കെത്തുന്ന രാജേന്ദ്രമാരാരുടെ പുസ്തകം പെരുമ്പാവൂരിലെ യെസ് പ്രസ്സ് ബുക്ക്സ് ആണ് പുറത്തിറക്കുന്നത്. 23ന്
വൈകിട്ട് 3 മണിയ്ക്ക് ഇരിങ്ങോൾ നീലംകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രകാശനം നടക്കുന്നത്.
ക്ഷേത്രവാദ്യകലാവിദഗ്ദ്ധനും സോപാനസംഗീതജ്ഞനുമായ ഊരമന രാജേന്ദ്രമാരാരോടൊപ്പം, ലേഖകൻ കൂവപ്പടി ജി. ഹരികുമാർ
സംഗീതത്തെ അത്രകണ്ട് ഉപാസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ ഇത്തരമൊരു ഗ്രന്ഥം എഴുതി തയ്യാറാക്കാൻ കഴിയൂവെന്നും സോപാനസംഗീതത്തിന്റെ കാലാനുസൃതമായ മാറ്റങ്ങളെക്കുറിച്ചുള്ള ഗഹനമായ ഒരു പഠനമാണ് രാജേന്ദ്രമാരാർ നടത്തിയിരിക്കുന്നതെന്നും സംഗീതസംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് പുസ്തകത്തിന്റെ പുറംചട്ടയിൽ കുറിച്ചിട്ടുണ്ട്. നീലംകുളങ്ങര ദേവസ്വം പ്രസിഡന്റ് സുരേന്ദ്രനാഥമേനോൻ അദ്ധ്യക്ഷത വഹിയ്ക്കുന്ന പുസ്തകപ്രകാശന ചടങ്ങിന് തുടക്കമാകുന്നത് രാജേന്ദ്രമാരാരുടെ ശിഷ്യനും സോപാനഗായകനുമായ ഇരിങ്ങോൾ വിശ്വനാഥന്റെ പ്രാർത്ഥനയോടെയാണ്. വെള്ളാരപ്പിള്ളി സുരേഷ് സ്വാഗതം പറയും. പ്രശസ്ത ഇടയ്ക്ക വാദകൻ കാവിൽ ഉണ്ണികൃഷ്ണ വാര്യർ ഔപചാരികമായി ഉദ്‌ഘാടനം ചെയുന്ന ചടങ്ങിൽ സോപാനസംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ പുസ്തകം പ്രകാശനം ചെയ്യും. മുനിസിപ്പൽ കൗൺസിലർ അനിതാ പ്രകാശ്, യെസ് പ്രസ്സ് ബുക്സ് പത്രാധിപർ സുരേഷ് കീഴില്ലം, ഡോ. കൈപ്പിള്ളി കേശവൻ നമ്പൂതിരി, തൃക്കാമ്പുറം ജയദേവ മാരാർ, സോപാനഗായകൻ ഏലൂർ ബിജു തുടങ്ങിയവർ പങ്കെടുക്കും. ഊരമന രാജേന്ദ്രമാരാർ കൃതജ്ഞത പറയും.