വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ വാർഷികാഘോഷം മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എ. എ. റഷീദ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ എൻട്രൻസ് ജെ ഇ ഇ പരീക്ഷകളിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ ആബിദ് എ ഷാ, മുഹമ്മദ്‌ അസ്‌ലം എന്നിവരെ ഡോ. അലക്സാണ്ടർ ജേക്കബും സി ബി എസ് ഇ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വൈ. ഷാജഹാനും ആദരിച്ചു.

Advertisment

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൻസാർ ഷാഫി, സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, ഗ്രാമ പഞ്ചായത്ത്‌ അംഗ ങ്ങളായ റാഫിയ, അഡ്വ. അനിത അനീഷ്,പി ടി എ പ്രസിഡന്റ്‌ സബിത ക്ലീറ്റസ്, പ്രിൻസിപ്പാൾ എസ്. മഹേശ്വരി, വൈസ് പ്രിൻസിപ്പാൾ യാസിർ ഖാൻ, സീനിയർ പ്രിൻസിപ്പാൾ ടി കെ രവീന്ദ്രനാഥ് സ്റ്റാഫ്‌ സെക്രട്ടറി ജാസ്മിൻ പ്രോഗ്രാം കോ-ഓർ ഡിനേറ്റർ കിരൺ ക്രിസ്റ്റഫർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ് ഗേൾ കുമാരി ആഷ്‌ന ഫാത്തിമ സ്വാഗതവും ഹെഡ് ബോയ് അവിനാഷ് ശങ്കർ നന്ദിയും അറിയിച്ചു. ഉദ്ഘാടനശേഷം കുട്ടികൾ അവതരിപ്പിച്ച വിവിധകലാപരിപാടികളും ടെലിവിഷൻ താരം അനുരാജ് ശിവഗിരി അവതരിപ്പിച്ച മാജിക്‌ ഷോ യും അരങ്ങേറി.

Advertisment