/sathyam/media/post_attachments/1qIskhKrZgk2psW7UC2r.jpeg)
മഞ്ഞപ്ര: ലോക ട്രയത് ലോൺ ഫെഡറേഷൻ ദുബായിൽ സംഘടിപ്പിച്ച വേൾഡ് അയൺമാൻ ചാമ്പ്യൻഷിപ്പിൽ 70.0 ട്രയത് ലോൺ മത്സരത്തിൽ അങ്കമാലി മഞ്ഞപ്ര സ്വദേശി അലക്സ് ജോസഫ് വടക്കുഞ്ചേരി അയൺമാൻ പട്ടം കരസ്ഥമാക്കി. 70.3 മൈൽ (113 കിലോമീറ്റർ) ദൂരമുള്ള മത്സരത്തിൽ ആദ്യം 1.9 കിലോമീറ്റർ കടലിൽ നീന്തിയ ശേഷം 90 കിലോമീറ്റർ സൈക്ലിങ് നടത്തണം. തുടർന്ന് 21.10 കിലോമീറ്റർ ഓടണം. ഇടവേളയും വിശ്രമവും ഇല്ലാതെ എട്ടര മണിക്കൂറിൽ പൂർത്തിയക്കേണ്ട മത്സരം അലക്‌സ് 6 മണിക്കൂർ 33 മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയാണ് അയൺമാൻ പദവിക്ക് അർഹനായത്.
/sathyam/media/post_attachments/SR3yc5IjYMXMTBNE3IHj.jpeg)
ലോകോത്തര കായിക മത്സരങ്ങളിൽ കഠിനമായ ഈ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് 2000 പേരാണ് മത്സരിച്ചത്. മഞ്ഞപ്ര വടക്കുഞ്ചേരി കുടുംബാംഗമായ അലക്‌സ് തുറവൂർ പഞ്ചായത്തിലെ ദേവഗിരിയിൽ ആണ് താമസിക്കുന്നത്. കഴിഞ്ഞ 10 വർഷമായി ദുബായിൽ ബിസിനസ്സ് ചെയ്യുന്നു. ആലുവ പയ്യപ്പിള്ളി വീട്ടിൽ ഷെറി ആണ് ഭാര്യ. മകൻ ജോഹാൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us