/sathyam/media/post_attachments/Fju1Q9eoj4uAW9w6syGF.jpeg)
പെരുമ്പാവൂർ: സ്വാമി ദയാനന്ദസരസ്വതിയാൽ 1921-ൽ കേരളത്തിൽ പ്രവർത്തന
മാരംഭിച്ച ആര്യസമാജത്തിന്റെ ധ്വജം പെരുമ്പാവൂരിലുമുയർന്നു. ഇനി മുതൽ പെരുമ്പാവൂരിലും സമാജത്തിന്റെ പ്രവർത്തനമുണ്ടാകുമെന്ന് ന്യൂഡൽഹിയിൽ നിന്നും ഉദ്ഘാടന ചടങ്ങിനെത്തിയ ഡോ. വിവേക് ആര്യ പറഞ്ഞു. ആര്യ മിഷനറി പ്രവർത്തകനും സമൂഹമാധ്യമങ്ങളിലൂടെ ദേശദേശാന്തരങ്ങളിൽ വേദപ്രചാര പ്രവർത്തനം നടത്തുന്നയാളുമാണ് ഡോ. വിവേക് ആര്യ. പെരുമ്പാവൂർ കുന്നുവഴി എസ്.എൻ.ഡി.പി. ഹാളിൽ ഇതോടനുബന്ധിച്ച് ആര്യോദയം-2022 എന്ന ചടങ്ങ് നടന്നു.
/sathyam/media/post_attachments/rbEDmhkeAWLjZuqjQJU0.jpeg)
1921-ലെ മലബാർ ലഹളയെ തുടർന്നു് അശരണനായി തീർന്ന ഹിന്ദുക്കൾക്കു് ദുരിതാശ്വാസം നല്കുക എന്നതായിരുന്നു ആര്യസമാജ പ്രവർത്തകരുടെ അന്നത്തെ ഉദ്ദേശ്യം. മനുഷ്യത്വപരമായ കടമകൾ നിർവ്വഹിക്കുന്നതിനിടയിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ആര്യസമാജത്തിനു് നേരിടേണ്ടിവന്നു. കേരളത്തിൽ സാമൂഹികപരിഷ്‌കരണപരവും മതപ്രചരണ സംബന്ധിയുമായ പ്രവർത്തനങ്ങൾ തുടർന്നു് പോകുവാൻ ഈ പ്രശ്‌നങ്ങൾ സമാജത്തെ നിർബന്ധി
തമാക്കി. അതിദ്രുതവും ബൃഹത്തായതുമായ മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിലാണു് സമാജം ഈ രാജ്യത്തു് പ്രവർത്തിച്ചതു്. ആ കാലയളവില്‍ രാജ്യത്തിന്റെ ചരിത്രം രൂപപ്പെടുത്തുന്നതിൽ സഹകരിക്കുവാനും, നിസാരമല്ലാത്ത സംഭാവനകൾ നല്കുവാനും സമാജത്തിനു് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/GL4EDvB5vejKoBfkH55L.jpeg)
കേരള ഹൈക്കോടതി സീനിയർ അഭിഭാഷകൻ എസ്. ശ്രീദത്ത് അധ്യക്ഷനായി. ചടങ്ങിൽ പത്മശ്രീ ആചാര്യ എം.കെ. കുഞ്ഞോൾ മാഷിനെ അനുമോദിച്ചു. സ്വാമി ദർശനാനന്ദ സരസ്വതി (വേദർഷി ആശ്രമം, പൂഞ്ഞാർ), ആചാര്യ വിശ്വശ്രവ (വേദഗുരുകുലം, കാറൽമണ്ണ), പണ്ഡിതരത്നം ഡോ. പി.കെ. മാധവൻ (കുലപതി-വേദഗുരുകുലം, കാറൽമണ്ണ), വേദമുനി (ഋഷി ഉദ്യാൻ, അജ്മീർ), ബലേശ്വർ മുനി (ദില്ലി), എസ്. പി. കുമാർ ( ബംഗലൂരു), പള്ളിപ്രം എൻ. എസ് . എസ്. കരയോഗം പ്രസിഡന്റ് സി. എസ്. രാധാകൃഷ്ണൻ, പള്ളിപ്രം എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റ് പ്രഭാകരൻ, കെ. കെ. ജയൻ എന്നിവർ സംസാരിച്ചു.
/sathyam/media/post_attachments/htTgkBRHlqD1pVvXe3dc.jpeg)
വേദഗുരുകുലം ബ്രഹ്മചാരികളുടെ നേതൃത്വത്തിൽ വേദഘോഷവും നടന്നു. കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവും ആര്യസമാജ പ്രചാരകനായ കെ. എം. രാജൻ ആര്യസമാജത്തിന്റെ പ്രവർത്തനരീതികൾ വിശദീകരിച്ച് പെരുമ്പാവൂർ ആര്യസമാജത്തിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. വി. കെ. സന്തോഷ് സ്വാഗതവും കെ. ആർ. രമേശ് നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us