/sathyam/media/post_attachments/EVpW7ka1tHctvBFqq1uV.jpg)
ഇലക്ഷൻ മാനിഫെസ്റ്റോയിൽ പറഞ്ഞിരുന്ന തെരഞ്ഞടുപ്പ് വാഗ്ദാനം കര്‍ഷകരുടെ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികളും, റബ്ബർ താങ്ങു വില 250 നടപ്പാക്കും എന്നൊക്കെ കേട്ട് വിശ്വസിച്ച വോട്ട് ചെയ്ത കർഷക സമൂഹത്തിന്റെ മേൽ ഭൂനികുതിയും , ഭൂമിയുടെ ന്യായവിലയും വർധിപ്പിച്ചും റബ്ബറിന്റെ താങ്ങുവില ഒരു പൈസ പോലും വർധിപ്പിക്കാതെയും കർഷകരെ വഞ്ചിച്ചതായി കാണേണ്ടിവരുമെന്ന് എൻ എഫ് ആർ പി എസ് ദേശീയ കമ്മറ്റി പാസ്സാക്കിയ പ്രമേയം കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ജയിക്കാൻ വാഗ്ദാനങ്ങൾ നൽകി പൊതു ജനത്തിന്റെ കണ്ണിൽ പൊടി ഇടുകയും തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷം കർഷക ദ്രോഹം മാത്രം നടപ്പാക്കുകയും ചെയ്യുന്ന സമീപനം മാറ്റണം.
കർഷകന്റെ മഹത്വവും അവന്റെ നിലനിൽപ്പ് ആഗ്രഹിക്കുകയും ചെയ്യുന്നവർ ഈ സർക്കാരിൽ ഇല്ല എന്ന് ഉറപ്പിക്കുവാൻ മാത്രമേ കഴിഞ്ഞ ബഡ്ജറ്റ് ഉപകരിച്ചിട്ടുള്ളവെന്നു യോഗം വിലയിരുത്തി.വർദ്ധിപ്പിച്ച ഭൂമിനികുതി, ഭൂമിയുടെ ന്യായവില എന്നിവ പിൻവലിക്കണം എന്നും റബ്ബർ വില 250രൂപ ആയി പ്രഖ്യാപിക്കുവാൻ പിണറായി സർക്കാർ തയ്യാറാവണം എന്നും
തെരഞ്ഞടുപ്പ് വാഗ്ദാനം ഉടൻ നടപ്പാക്കണം എന്നും റബ്ബർ കർഷകരുടെ ദേശിയ സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് (എൻഎഫ്‌ആർപിഎസ്), കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ദേശിയ പ്രസിഡന്റ് ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ താഷ്കെന്റ് പൈകട , പ്രദിപ് കുമാർ മാർത്താണ്ഡം , രാജൻ വർഗീസ് മംഗലാപുരം, ,സദാന്ദൻ കൊട്ടാരക്കര , ജോസ് അഗസ്റ്റിൻ ഈരാറ്റുപേട്ട എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us