വിനായകൻ മഹാ അപമാനമാണ്, മഹാ പരാജയമാണ്! ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക്-വിമർശിച്ച് ശാരദക്കുട്ടി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

രു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നത് അടക്കം നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മാധ്യമസമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദപരാമര്‍ശം. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡോ. എസ്. ശാരദക്കുട്ടി.

"ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്.

ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം !! മഹാനാണക്കേട് !.. കലാകാരനാണത്രേ''-ശാരദക്കുട്ടി കുറിച്ചു.

Advertisment