പരീക്ഷ കാലത്ത് വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന അനിശ്ചിത കാല ബസ് സമരം അനുവദിക്കില്ല : ഫ്രറ്റേണിറ്റി മൂവ്മെൻ്റ് 

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: പരീക്ഷ കാലത്ത് വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന അനിശ്ചിത കാല ബസ് സമരം
അനുവദിക്കില്ല; വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടുക എന്നാവശ്യപ്പെട്ട്
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം തിരൂർ ആർ.ടി.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി.
ജില്ലാ വൈസ് പ്രസിഡൻ്റ് സൽമാൻ താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി.പി.എസ് സഫ്‌വാൻ, മുഅ്മിൻ എന്നിവർ സംസാരിച്ചു. അഫ്‌ലാഹ്, മിഡ്ലാജ് മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി

Advertisment
Advertisment