പാർക്കിംഗിനെ ചൊല്ലി തർക്കം: പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂർ: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്കു കുത്തേറ്റു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ സെക്രട്ടറി പിലാത്തറ സ്വദേശിയായ റിജേഷിനാണ്(32) കുപ്പികൊണ്ടു കുത്തേറ്റത്. ആംബുലൻസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് കുത്തിൽ കലാശിച്ചത്.

Advertisment

റിജേഷിന്റെ പരുക്ക് സാരമുള്ളതല്ല. റിജേഷിനെ കുത്തിയ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഏതാനും ദിവസങ്ങളായി ഇവിടെ പാര്‍ക്കിങ്ങ് സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

Advertisment