കടുത്തുരുത്തിയിൽ കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കടുത്തുരുത്തി:വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അറുനൂറ്റിമംഗലം കെഎസ് പുരം മുകളേൽ സണ്ണിയുടെ മകൻ ഷെറിൻ സണ്ണി (21) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ ഷെഡിൽ രാവിലെ വിറക് എടുക്കാൻ ചെന്ന ഷെറിന്റെ അമ്മ റാണിയാണ്‌ ഷെറിനെ കാറിനു ള്ളിൽ മരിച്ച നിലയിൽ കണ്ടത്.

Advertisment

കോട്ടയത്ത് നിന്ന് സയന്റിഫിക് വിദഗ്ദ്ധരും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കടുത്തുരുത്തി പോലീസ് മേൽ നടപടി സ്വീകരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് അറുനൂറ്റിമംഗലം മലകയറ്റപള്ളി സെമിത്തേരിയിൽ. അമ്മ: റാണി സണ്ണി. സഹോദരങ്ങൾ: ആഷ്ലി സണ്ണി, കെവിൻ സണ്ണി .

Advertisment