കാത്തിരുന്ന് കാത്തിരുന്ന് ഉദ്യോഗാര്‍ത്ഥികള്‍ മടുത്തു; എല്‍ഡിസി, എല്‍ജിഎസ്, ഡിഗ്രി ലെവല്‍ പ്രിലിമിനറി റിസല്‍ട്ടുകള്‍ പുറത്തുവിടാതെ പി.എസ്.സി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: പി.എസ്.സിയുടെ മെല്ലപ്പോക്കില്‍ ഉദ്യോഗാര്‍ത്ഥികളില്‍ പ്രതിഷേധം കനക്കുന്നു. വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ട് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രധാന തസ്തികകളായ എല്‍ഡിസി, എല്‍ജിഎസ് തസ്തികകളില്‍ ചുരുക്കപ്പട്ടിക പോലും പ്രസിദ്ധീകരിക്കാന്‍ പി.എസ്.സിക്ക് കഴിഞ്ഞിട്ടില്ല. ബിരുദതല പ്രാഥമിക പരീക്ഷയുടെ അവസ്ഥ ഇതു തന്നെ.

Advertisment

വേഗം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് പി.എസ്.സി പുതിയ പരിഷ്‌കാരങ്ങള്‍ നടത്തിയെങ്കിലും 'മെല്ലെപ്പോക്ക്' നയത്തില്‍ പതിവുപോലെ മാറ്റമൊന്നുമില്ല എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

നേരത്തെ മാര്‍ച്ച് മാസത്തില്‍ എല്‍ഡിസിയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല.

മുന്‍ റാങ്ക് പട്ടികയുടെ കാലാവധി ഓഗസ്റ്റില്‍ അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ നിരവധി ഒഴിവുകളും ഉണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. എന്നാല്‍ ഇതില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടക്കുന്നതായുള്ള ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്.

ബിരുദതല പ്രാഥമിക പരീക്ഷയുടെ റിസല്‍ട്ട് പോലും പുറത്തുവിടാത്തതും ഉദ്യോഗാര്‍ത്ഥികളില്‍ അമര്‍ഷമുണ്ടാക്കുന്നുണ്ട്. ഇനി ഇതിന്റെ റിസല്‍ട്ട് വന്ന് മുഖ്യപരീക്ഷ നടത്തി എന്ന് റാങ്ക്പട്ടിക പുറത്തുവിടാനാണെന്നാണ് പലരുടെയും ചോദ്യം.

Advertisment