/sathyam/media/post_attachments/qwwnrvxLY1GAFdUuknKl.jpeg)
കേരളസര്‍ക്കാര്‍ തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ ഐ ഐ സി) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ചു 30 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും ഏപ്രില്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി. ക്യാമ്പസില്‍ ഹോസ്റ്റല്‍, ക്യാന്റീന്‍ സൗകര്യങ്ങളുണ്ട്.
വൈദ്യുതി ബോര്‍ഡിന്റെ വയര്‍മാന്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹത നല്‍കുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നിഷ്യന്‍ ലെവല്‍ 4 കോഴ്സുകള്‍ക്ക് പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേഷിക്കാം.അപേക്ഷകര്‍ പതിനെട്ടു വയസ്സ് പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ബി ടെക് സിവില്‍, ഡിപ്ലോമ സിവില്‍, സയന്‍സ് ബിരുദം, ബിഎ ജ്യോഗ്രഫി എന്നീ യോഗ്യതയുള്ളവര്‍ക്ക് ചേരാവുന്നതാണ് അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ് / ജിപിഎസ്.
ആറുമാസമാണ് കോഴ്സ് കാലാവധി. പശ്ചാത്തല സൗകര്യവികസനം, നഗരവികസനം, കാലാവസ്ഥാപഠനം, ദുരന്തനിവാരണം എന്നിങ്ങനെ വിവിധമേഖലകളില്‍ ഉപയോഗിക്കുന്ന ജിഐഎസ് തൊഴിലിടങ്ങളില്‍നിന്നു നേരിട്ടു പഠിക്കാന്‍ അവസരമൊരുക്കിക്കൊണ്ടാണ് ക്രമീകരിച്ചിട്ടുള്ളത്.
ഐ ഐ ഐ സി യിലെ അഞ്ചു മാസം ദൈര്‍ഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ 3 പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് വയര്‍മാന്‍ ലൈസന്‍സിന് അപേക്ഷിക്കാനുള്ള യോഗ്യത ലഭിക്കും. ചുരുങ്ങിയ സമയം കൊണ്ട് വയര്‍മാന്‍ ലൈസന്‍സ് പരീക്ഷക്ക് അപേക്ഷിക്കാന്‍ യോഗ്യരാക്കുന്നതാണ് ഈ പരിശീലന പരിപാടി. ഇതിന് 30 സീറ്റാണ് ആദ്യഘട്ടത്തില്‍ ഉള്ളത്. വെബ്സൈറ്റ് www.iiic.ac.in ഫോണ്‍- 8078980000.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us