ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/r750LBgH1QQ8rZ5R4Rt9.jpg)
കൊല്ലം: ചടയമംഗലത്ത് ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച 77-കാരന്‍ അറസ്റ്റില്‍. നിലമേല്‍ കൈതോട് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
Advertisment
കുട്ടിയുടെ മാതാപിതാക്കള്‍ സംഭവം നടന്നപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. കൂട്ടുകാരുമായി കളിക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് എത്തിയ കുട്ടിയെ ഷംസുദ്ദീന്‍ സമീപത്തെ റബ്ബര്‍ പുരയിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും പ്രതിയുടെ പേര് വിളിച്ച് ഉറക്കെ കരയുകയും ചെയ്തു. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us