/sathyam/media/post_attachments/WYLndJDQl7CnrJKguMBB.jpeg)
കുട്ടനാട്: കേരളത്തിലെ ആദ്യത്തെ കൃഷ്ണശിലാധ്വജത്തിന്റെ നിർമ്മാണം തലവടി പനയന്നൂർക്കാവ് ഭഗവതിക്ഷേത്രത്തിൽ പൂർത്തിയായി. പൂർണ്ണമായും ശിലയിൽ നിർമ്മിച്ച കൊടിമരത്തിന്റെ പ്രതിഷ്ഠാകർമ്മം ഏപ്രിൽ 3ന് നടക്കുമെന്ന് ക്ഷേത്രം
ഭാരവാഹികൾ അറിയിച്ചു. 44 അടി ഉയരമുള്ള കൊടിമരത്തിന്റെ ആധാരശിലയുടെ ഭാരം 6 ടൺ ആണ്. നിറയെ കൊത്തുപണികളുള്ള കൊടിമരത്തിന്റെ ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളിൽ എട്ടു കോണുകളും അതിനു മുകളിൽ 16 കോണുകളും മുകളിൽ വൃത്താകൃതിയിലുമായാണ് നിർമ്മാണം. തിരുവൻവണ്ടൂർ തുളസീതീർത്ഥത്തിൽ ബാലകൃഷ്ണൻ ആചാരി (ബാലു) യാണ് മുഖ്യശില്പി.
/sathyam/media/post_attachments/m01wiTanoW2x20W7yGSL.jpeg)
88 ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്. ശിലയെത്തിച്ചത് എഴുമറ്റൂരിൽ നിന്നുമാണ്. ക്ഷേത്രം തന്ത്രി പട്ടമന നീലകണ്ഠരര് പരമേശ്വരര് ആനന്ദിന്റെ മുഖ്യകാർമ്മികത്വത്തിൽ തിങ്കളാഴ്ച രാവിലെ 6:28നും 6:55നും മധ്യേയുള്ള ശുഭമുഹൂർത്തിൽ പതിനഞ്ചിൽപ്പരം താന്ത്രികശ്രേഷ്ഠർ പങ്കെടുക്കുന്ന ചടങ്ങിൽ ധ്വജപ്രതിഷ്ഠ നടക്കും. കുളനട തുണ്ടിൽ കിഴക്കേതിൽ ഇടപ്പുരയിൽ സന്തോഷും ഭാര്യ ഓമല്ലൂർ വടക്കേവീട്ടിൽ ശ്രീമോൾ സന്തോഷും കുടുംബവുമാണ് ക്ഷേത്രത്തിലേയ്ക്ക് കൊടിമരം വഴിപാടായി നിർമ്മിച്ചു നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us