മനുഷ്യരിൽ ഒന്നായി അണി ചേരുന്നതാവണം സംഗീതം:ശോഭന രവീന്ദ്രൻ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
publive-image
Advertisment
മണ്ണാർക്കാട് :മനുഷ്യരിൽ ഒരു ഘടകമായി അണി ചേരുന്നതാവണം സംഗീതമെന്നും ഇന്നത്തെ
സാമൂഹിക ചുറ്റുപാടിൽ നന്മയുടെ വെളിച്ചം പകരാൻ കലക്കും ആത്മീയതക്കും കഴിയണമെന്നും മലയാളത്തിലെ പ്രിയപ്പെട്ട സംഗീതസംവിധായകനായിരുന്ന രവീന്ദ്രൻ മാഷിന്റെ പത്നി  ശോഭന രവീന്ദ്രൻ പറഞ്ഞു. മണ്ണാർക്കാട് വിയ്യകുർശ്ശി പൈതൃകം ചാരിറ്റബിൾ ട്രസ്റ്റിന്റെ ശ്രുതിലയ മ്യൂസിക് കഫേ   സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ.
സംഗീത ആസ്വാദനത്തിന്റെ പതിവുരീതിക്കപ്പുറം  കരുതലിനും കരുണയ്ക്കും പുതിയ സ്നേഹസുഗന്ധം പകരുകയാണ് പൈതൃകം ചാരിറ്റബിൾ ട്രസ്റ്റ്‌.
സംഗീതത്തിന് വ്യക്തികളെ ധൈര്യപ്പെടുത്താനും മറ്റൊരാളുടെ മാനസികാവസ്ഥയെ തൊട്ടറിയാനും അവരെ സഹായിക്കാനും  കഴിയും.സമൂഹങ്ങൾ തമ്മിൽ യോജിപ്പുണ്ടാക്കുന്നതിനും ക്ഷേമത്തിനും വിജയം കൈവരിക്കുന്നതിനുള്ള നടപടികൾക്കും ട്രസ്റ്റിന്റെ സംരംഭങ്ങൾ സഹായകമാകട്ടെ എന്നും അവർ ആശംസിച്ചു.
ട്രസ്റ്റ് സാരഥി രവീന്ദ്രനാഥ് ശർമ്മ, അച്യുതൻ പനച്ചിക്കുത്ത്, ഡോ.സുനിൽരാജ് തുടങ്ങിയവർ സംസാരിച്ചു.
Advertisment